രോഹിത്തും, ഡികോക്കും പുറത്ത്: മുംബൈക്ക് ആദ്യ 2 വിക്കറ്റുകൾ നഷ്ടം 51-2 (6 Ov) (LIVE)

By Sooraj Surendran.19 09 2020

imran-azhar

 

 

അബുദാബി: ഇന്ത്യൻ പ്രീമിയർ ലീഗ് പതിമൂന്നാം സീസണിലെ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ മുംബൈ ഇന്ത്യൻസിന് ആദ്യ രണ്ട് വിക്കറ്റുകൾ നഷ്ടമായി. 10 പന്തിൽ 12 റൺസുമായി ക്യാപ്റ്റൻ രോഹിത് ശർമയും, 20 പന്തിൽ 33 റൺസുമായി ക്വിന്റൺ ഡി കോക്കുമാണ് പുറത്തായത്. ചെന്നൈക്കായി സാം ഖുറാനും, പിയൂഷ് ചൗളയുമാണ് ആദ്യ വിക്കറ്റുകൾ സ്വന്തമാക്കിയത്. 6 ഓവറുകൾ പിന്നിടുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 51 റൺസ് എന്ന നിലയിലാണ് മുംബൈ. സൂര്യ കുമാർ യാദവ്, സൗരവ് തിവാരി എന്നിവരാണ് ക്രീസിൽ.

 

OTHER SECTIONS