മുരളി വിജയ്ക്കു നേരെ ഡികെ വിളികള്‍; തൊഴുകൈയോടെ താരം

By Shyma Mohan.26 07 2022

imran-azhar

 


ചെന്നൈ: തമിഴ്‌നാട് പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ മത്സരത്തിനിടെ മുന്‍ ഇന്ത്യന്‍ താരം മുരളി വിജയ്ക്ക് നേരെ ദിനേഷ് കാര്‍ത്തിക്കിന്റെ വിളിപ്പേരായ 'ഡികെ' വിളികളുമായി ആരാധകര്‍.

 

റൂബി ട്രിച്ചി വാരിയേഴ്‌സ് ടീം അംഗമായ മുരളി ഫീല്‍ഡ് ചെയ്യുന്നതിനിടെയായിരുന്നു ബൗണ്ടറി ലൈനിന് പുറത്ത് ആരാധകര്‍ ഡികെ, ഡികെ വിളികളുമായി മുരളി വിജയ്‌നെ ആരാധകര്‍ വരവേറ്റത്. വിളി കേട്ട താരം ആരാധകര്‍ക്ക് കൈകൊട്ടുന്നതും പിന്നീട് നേരെ നോക്കി കൈ കൂപ്പുന്നതുമായി വീഡിയോയാണ് സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം.

 

ദിനേഷ് കാര്‍ത്തിക്കിന്റെ ആദ്യ ഭാര്യ നികിത വന്‍ജാരയെയാണ് മുരളി വിജയ് പ്രണയിച്ച് വിവാഹം കഴിച്ചത്. മുരളി വിജയുമായുള്ള നികിതയുടെ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയും തുടര്‍ന്ന് വിവാഹത്തില്‍ കലാശിക്കുകയുമായിരുന്നത്. ദിനേഷ് കാര്‍ത്തിക്ക് പിന്നീട് മലയാളി സ്‌ക്വാഷ് താരമായ ദീപിക പള്ളിക്കലിനെ വിവാഹം കഴിക്കുകയായിരുന്നു.

 

റൂബി ട്രിച്ചി വാരിയേഴ്‌സിനു വേണ്ടി സെഞ്ചുറി നേടി മികച്ച ഫോമിലാണ് മുരളി വിജയ് കളിക്കുന്നത്. ഐപിഎല്ലിലെ തകര്‍പ്പന്‍ പ്രകടനത്തിന്റെ പിന്‍ബലത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വിന്റി20 പരമ്പരയ്ക്കായി ട്രിനിഡാഡിലാണ് ദിനേഷ് കാര്‍ത്തിക്കുള്ളത്.

 

OTHER SECTIONS