നെയ്മര്‍ ജൂനിയര്‍ പിഎസ്ജി വിടാനൊരുങ്ങുന്നു

By uthara.05 05 2019

imran-azhar

 


നെയ്മര്‍ പിഎസ്ജി വിടാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. സൂപ്പര്‍ സ്‌ട്രൈക്കര്‍ സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡിലേക്കാണ് ചേക്കേറാന്‍ ഉള്ള തയ്യാറെടുപ്പിലാണ് .കിലിയന്‍ എംബാപ്പെയ്ക്ക് ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയില്‍ കൂടുതല്‍ പരിഗണന നൽകുന്നത് താരത്തിന് ബുദ്ധിമുണ്ടാക്കുന്നു എന്ന് ഒരു ബ്രിസീല്‍ മാധ്യമം നേരത്തെ പ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ തുടർന്ന് ക്ലബ്ബ് വിടുമെന്ന വാർത്ത പ്രചരിക്കുകയും ചെയ്തിരുന്നു .

 

റയല്‍ മാഡ്രിഡ് എന്നത് തന്റെ പ്രിയ ക്ലബ്ബാണെന്നും അതുകൊണ്ട് തന്നെ റയലില്‍ പുതിയ താരം ഈഡന്‍ ഹസാര്‍ഡിനൊപ്പം കളിക്കാന്‍ ആഗ്രഹമുണ്ടെന്നും നെയ്മര്‍ വ്യക്തമാക്കുകയും ചെയ്തു .നെയ്മറെ 2017ല്‍ ലോകറെക്കോഡ് തുകയ്ക്കാണ് പിഎസ്ജി സ്വന്തമാക്കിയത്.

OTHER SECTIONS