വിംബിള്‍ഡണില്‍ നിന്നും നദാല്‍ പുറത്ത്

By sruthy sajeev .11 Jul, 2017

imran-azhar

ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ അട്ടിമറി. പുരുഷ വിഭാഗം സിംഗിള്‍സ് നാലാം റൗണ്ടില്‍ ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യനും ലോക രണ്ടാം നമ്പര്‍ താരം സ്‌പെയിനിന്റെ റാഫേല്‍ നദാല്‍ പുറത്തായി. ലക്‌സംബര്‍ഗിന്റെ ഗില്‌ളസ് മുള്ളറോട് ടൈബ്രേക്കറിലാണ് നദാല്‍ തോല്‍വി സമ്മതിച്ചത്.

 


സ്‌കോര്‍: 6-3, 6-4, 3-6, 4-6, 15-13. അതേസമയം, സ്വിറ്റ്‌സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡറര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. 13-ാം സീഡ് ബള്‍ഗേറിയക്കാരന്‍ ഗ്രിഗോര്‍ ദിമിത്രോവിനെ 6-4 6-2 6-4ന് തോല്‍പിച്ചാണ് ഫെഡററുടെ മുന്നേറ്റം. കാനഡയുടെ മിലോസ് റാവോണിക് ആണ് ക്വാര്‍ട്ടറില്‍ എതിരാളി.