ബാഴ്സലോണയില്‍ നദാലിന് പതിനൊന്നാം കിരീടം

By Ambily chandrasekharan.30 Apr, 2018

imran-azhar

 

 

ബാഴ്സലോണയില്‍ നദാലിന് പതിനൊന്നാം കിരീടം കരസ്ഥമായി. മോണ്ടികാര്‍ലോ മാസ്റ്റേഴ്സില്‍ ആവര്‍ത്തിച്ച വിജയം ഒരു സെറ്റ് പോലും എതിരാളികള്‍ക്ക് നല്‍കാതെ നദാല്‍ ബാഴ്സലോണയിലും പിടിച്ചെടുത്തു എന്നുവേണം കിരീടം കരസ്ഥമാക്കിയതില്‍ പറയാന്‍. അത്രയ്ക്കും ആധികാരികമായിരുന്നു നദാലിന്റെ രണ്ട് കിരീടനേട്ടങ്ങളും. എന്നാല്‍ ഇന്നത്തെ ഫൈനലില്‍ തോറ്റിരുന്നു എങ്കില്‍ നദാലിന് ലോക ഒന്നാം നമ്പര്‍ റാങ്കിങ് നഷ്ടമാകുമായിരുന്നു. പക്ഷെ ക്ലേ കോര്‍ട്ടില്‍ തനിക്കൊപ്പം പോന്ന എതിരാളികള്‍ ഇല്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുന്ന പ്രകടനമായിരുന്നു താരം പുറത്തെടുത്തത്.കൂടാതെ ഗ്രീസിന്റെ യുവതാരം സ്റ്റെഫാനോസിനെ 6-2, 6-1 എന്ന ഏകപക്ഷീയമായ സ്‌കോറിനാണ് നദാല്‍ കീഴ്‌പ്പെടുത്തിയിരിക്കുന്നത്. ഇതോടെ 77 കിരീടങ്ങളുമായി മക്കന്റോയ്ക്ക് ഒപ്പം എത്താനും നദാലിനായിട്ടുണ്ട്. മാത്രമല്ല,2005 ല്‍ നദാലിന് ശേഷം ഫൈനലില്‍ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയാണ് ഗ്രീസിന്റെ സ്റ്റെഫാനോസ് ടൂര്ണമെന്റിനോട് വിട പറയുന്നത്.

 

 

 

 

 

 

 

 

 

 

 

 

OTHER SECTIONS