ദേശീയ സീനിയർ സ്‌കൂൾ അത്ലറ്റിക്‌സിൽ കേരളത്തിന് കിരീടം

By sruthy sajeev .22 Dec, 2017

imran-azhar


റോത്തക്. ദേശീയ സീനിയർ സ്‌കൂൾ അത്ലറ്റിക്‌സിൽ കേരളത്തിന് കിരീടം. പോയിന്റ് നിലയിൽ ഹരിയാനയ്ക്കു മറികടക്കാൻ കഴിയാത്ത ഉയരത്തിലാണു കേരളം. തുടർച്ചയായ 20-ാം തവണയാണു സംസ്ഥാനം കിരീടം നേടുന്നത്. നിലവിൽ 80 പോയിന്റാണ് കേരളം നേടിയിരിക്കുന്നത്. ഇന്നലെ മൂന്നു സ്വർണവും മൂന്നു വെള്ളിയും രണ്ടു വെങ്കലവും ഈ കുതിപ്പിൽ കേരളം ചേർത്തുവച്ചു. ഇന്നലെ 64 പോയിന്റായിരുന്നു കേരളം നേടിയത്. ഹരിയാനയ്ക്കു 53 പോയിന്റും തമിഴ്‌നാടിന് 30 പോയിന്റുമാണുള്ളത്. മേള ഇന്ന് അവസാനിക്കും.

 

OTHER SECTIONS