By Athira Murali.18 09 2020
ഔട്ട്ഡോർ പോൾവാൾട്ടിൽ ഇതിഹാസതാരം സെർജി ബുബ്കയുടെ റെക്കോർഡ് മറികടന്ന് സ്വിഡിഷ് താരം അർമാൻഡ് ഡ്യൂപ്ളന്റിസ്. റോം ഡയമണ്ട് ലീഗിൽ 6.15 മീറ്റർ ചാടിയാണ് ചരിത്ര നേട്ടത്തിൽ അർമാൻഡ് എത്തിയത്. സെർജി ബുബ്ക 26 വർഷങ്ങൾക്കു മുൻപ് സൃഷ്ടിച്ച 6.14 മീറ്ററാണ് അർമാൻഡ് തിരുത്തിക്കുറിച്ചത്. ഇൻഡോറിലെ ലോകറെക്കോർഡും ഡ്യൂപ്ളന്റിസിന് സ്വന്തം. സ്വീഡന്റെ താരമാണ് ഡ്യൂപ്ലന്റിസ്. കഴിഞ്ഞ ഫെബ്രുവരിയില്‍ 6.17 ഉയരം താണ്ടി ഡ്യൂപ്ലന്റിസ് ലോകറെക്കോർഡ് തിരുത്തിയിരുന്നു.