ഇന്ത്യ-ന്യൂസിലൻഡ് ടെസ്റ്റ്: കിവീസിന് ആദ്യ വിക്കറ്റ് നഷ്ടം, വിജയലക്ഷ്യം 280 റൺസ് 4-1 (4 Ov)

By സൂരജ് സുരേന്ദ്രന്‍.28 11 2021

imran-azhar

 

 

കാൺപൂർ: ഇന്ത്യ-ന്യൂസിലൻഡ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്കെതിരെ ജയിക്കാൻ ന്യൂസിലൻഡിന് 280 റൺസ് കൂടി. 285 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ന്യൂസീലൻഡിന് ആദ്യ വിക്കറ്റ് നഷ്ടമായി.

 

6 പന്തിൽ 2 റൺസ് നേടിയ വിൽ യങ് ആണ് പുറത്തായത്. 13 പന്തിൽ 2 റൺസുമായി ടോം ലാധവും, വില്യം സമർവില്ലെയുമാണ് ക്രീസിൽ. ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിനാണ് ആദ്യ വിക്കറ്റ് സ്വന്തമാക്കിയത്. 4 ഓവറുകൾ പിന്നിടുമ്പോൾ 1 വിക്കറ്റ് നഷ്ടത്തിൽ 4 റൺസ് എന്ന നിലയിലാണ്.

 

ഒന്നാം ഇന്നിങ്‌സില്‍ കിവീസിനെ 296 റണ്‍സിന് പുറത്താക്കി ഇന്ത്യ 49 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കിയിരുന്നു. ഒരു റണ്ണെടുത്ത ശുഭ്മാന്‍ ഗില്ലിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

 

ഇന്ത്യയ്ക്കിപ്പോള്‍ 63 റണ്‍സ് ലീഡായി.അഞ്ചു വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ അക്ഷര്‍ പട്ടേലാണ് കിവീസിനെ തകര്‍ത്തത്. 62 റണ്‍സ് വഴങ്ങിയാണ് അക്ഷര്‍ അഞ്ചു വിക്കറ്റ് വീഴ്ത്തിയത്.

 

മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആര്‍. അശ്വിനും മികച്ച പ്രകടനം പുറത്തെടുത്തു.ഓപ്പണിങ് വിക്കറ്റില്‍ 151 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ കിവീസിനെതിരേ മികച്ച തിരിച്ചുവരവാണ് ഇന്ത്യ നടത്തിയത്.

 

രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 125 പന്തിൽ 65 റൺസ് നേടിയ ശ്രേയസ് അയ്യർ, 126 പന്തിൽ 61 റൺസ് നേടിയ വൃദ്ധിമാൻ സാഹ എന്നിവരുടെ തകർപ്പൻ പ്രകടനത്തിന്റെ മികവിലാണ് 237 റൺസ് നേടിയത്.

 

ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 345 റൺസിന് പുറത്തായി. അരങ്ങേറ്റ മത്സരത്തിൽ സെഞ്ചുറി പ്രകടനം കാഴ്ചവെച്ച ശ്രേയസ് അയ്യറിന്റെ തകർപ്പൻ പ്രകടനമാണ് ഇന്ത്യക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്.

 

17 പന്തിൽ 13 ഫോറും 2 സിക്സുമടക്കം 105 റൺസാണ് ശ്രേയസ് നേടിയത്. 112 പന്തിൽ 6 ബൗണ്ടറിയടക്കം 50 റൺസ് നേടിയ രവീന്ദ്ര ജഡേജയും സ്കോറിങ്ങിന് വേഗം കൂട്ടി. 93 പന്തിൽ 5 ഫോറും 1 സിക്സുമടക്കം 52 റൺസ് നേടിയ ഓപ്പണർ ശുഭ്മാൻ ഗിൽ മികച്ച തുടക്കമാണ് ഇന്ത്യക്ക് സമ്മാനിച്ചത്.

 

29ആം ഓവറിലെ അവസാന പന്തിൽ സ്‌കോർ 82ൽ നിൽക്കെയാണ് ഗിൽ പുറത്തായത്. മായങ്ക് അഗർവാളിന് സ്‌കോർ ബോർഡിന് കാര്യമായ പിന്തുണ നല്കാൻ കഴിഞ്ഞില്ല. 28 പന്തിൽ 13 റൺസുമായി മായങ്ക് പുറത്തായി.

 

88 പന്തിൽ 26 റൺസ് നേടിയ ചേതേശ്വർ പുജാരയെ ടിം സൗത്തീയാണ് പുറത്താക്കിയത്. പൂജാര പുറത്താകുമ്പോൾ സ്‌കോർ 106ന് 3.

 

തൊട്ടുപിന്നാലെ 49.2 ഓവറിൽ 63 പന്തിൽ 35 റൺസെടുത്ത അജിൻക്യ രഹാനയെ ജാമിസൻ പുറത്താക്കി.

 

ബൗളിങ്ങിൽ കിവീസിനായി ടിം സൗത്തീ 5 വിക്കറ്റുകൾ നേടി. ജാമിസൻ 3 വിക്കറ്റ് നേടിയപ്പോൾ അജാസ് പട്ടേൽ 2 വിക്കറ്റും നേടി.

 

OTHER SECTIONS