ഇന്ത്യ-ന്യൂസിലൻഡ് ടെസ്റ്റ്: ഇന്ത്യ 345 ന് പുറത്ത്, അരങ്ങേറ്റ മത്സരത്തിൽ ശ്രേയസിന് സെഞ്ചുറി

By സൂരജ് സുരേന്ദ്രന്‍.26 11 2021

imran-azhar

 

 

കാൺപൂർ: ഇന്ത്യ ന്യൂസിലൻഡ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 345 റൺസിന് പുറത്തായി. അരങ്ങേറ്റ മത്സരത്തിൽ സെഞ്ചുറി പ്രകടനം കാഴ്ചവെച്ച ശ്രേയസ് അയ്യറിന്റെ തകർപ്പൻ പ്രകടനമാണ് ഇന്ത്യക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്.

 

17 പന്തിൽ 13 ഫോറും 2 സിക്സുമടക്കം 105 റൺസാണ് ശ്രേയസ് നേടിയത്. 112 പന്തിൽ 6 ബൗണ്ടറിയടക്കം 50 റൺസ് നേടിയ രവീന്ദ്ര ജഡേജയും സ്കോറിങ്ങിന് വേഗം കൂട്ടി. 93 പന്തിൽ 5 ഫോറും 1 സിക്സുമടക്കം 52 റൺസ് നേടിയ ഓപ്പണർ ശുഭ്മാൻ ഗിൽ മികച്ച തുടക്കമാണ് ഇന്ത്യക്ക് സമ്മാനിച്ചത്.

 

29ആം ഓവറിലെ അവസാന പന്തിൽ സ്‌കോർ 82ൽ നിൽക്കെയാണ് ഗിൽ പുറത്തായത്. മായങ്ക് അഗർവാളിന് സ്‌കോർ ബോർഡിന് കാര്യമായ പിന്തുണ നല്കാൻ കഴിഞ്ഞില്ല. 28 പന്തിൽ 13 റൺസുമായി മായങ്ക് പുറത്തായി.

 

88 പന്തിൽ 26 റൺസ് നേടിയ ചേതേശ്വർ പുജാരയെ ടിം സൗത്തീയാണ് പുറത്താക്കിയത്. പൂജാര പുറത്താകുമ്പോൾ സ്‌കോർ 106ന് 3.

 

തൊട്ടുപിന്നാലെ 49.2 ഓവറിൽ 63 പന്തിൽ 35 റൺസെടുത്ത അജിൻക്യ രഹാനയെ ജാമിസൻ പുറത്താക്കി.

 

ബൗളിങ്ങിൽ കിവീസിനായി ടിം സൗത്തീ 5 വിക്കറ്റുകൾ നേടി. ജാമിസൻ 3 വിക്കറ്റ് നേടിയപ്പോൾ അജാസ് പട്ടേൽ 2 വിക്കറ്റും നേടി.

 

OTHER SECTIONS