അയ്യറിന് ടെയ്‌ലറിന്റെ മറുപടി !! ആദ്യ ഏകദിനത്തിൽ ന്യൂസിലൻഡിന് തകർപ്പൻ ജയം

By Sooraj Surendran.05 02 2020

imran-azhar

 

 

ഹാമിൽട്ടൺ: ഇന്ത്യ ന്യൂസീലൻഡ് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ന്യൂസീലൻഡിന് തകർപ്പൻ ജയം. ഇന്ത്യ ഉയർത്തിയ 349 റൺസ് വിജയലക്ഷ്യം 48.1 ഓവറിലാണ് കിവീസ് മറികടന്നത്. 84 പന്തിൽ 10 ബൗണ്ടറിയും 4 സിക്സറുമടക്കം 109 റൺസ് നേടിയ റോസ് ടെയ്‌ലറുടെയും, 82 പന്തിൽ 11 ബൗണ്ടറിയടക്കം 78 റൺസ് നേടിയ ഹെൻറി നിക്കോൾസ്, 48 പന്തിൽ 8 ബൗണ്ടറിയും 2 സിക്സറുമടക്കം 69 റൺസ് നേടിയ ടോം ലാദം എന്നിവരുടെ ഉജ്വല ബാറ്റിംഗ് പ്രകടനമാണ് കിവീസിനെ വിജയത്തിച്ചത്.

 

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് തിരഞ്ഞെടുക്കാൻ നിർബന്ധിതരായ ഇന്ത്യ 50 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 347 റൺസാണ് നേടിയത്. 107 പന്തിൽ 11 ബൗണ്ടറിയും, 1 സിക്സുമടക്കം 103 റൺസ് നേടിയ ശ്രേയസ് അയ്യർ, 64 പന്തിൽ 3 ബൗണ്ടറിയും, 6 സിക്സറുമടക്കം 88 റൺസ് നേടിയ കെ എൽ രാഹുൽ, 63 പന്തിൽ 6 ബൗണ്ടറിയടക്കം 51 റൺസ് നേടിയ ക്യാപ്റ്റൻ വിരാട് കോലി എന്നിവരുടെ ഇന്നിങ്‌സുകളാണ് ഇന്ത്യയെ കൂറ്റൻ സ്കോറിലെത്തിച്ചത്. ബൗളിങ്ങിൽ വളരെ ദയനീയ പ്രകടനമാണ് ഇന്ത്യ കാഴ്ചവെച്ചത്. കുൽദീപ് യാദവ് 10 ഓവറിൽ 84 റൺസും, രവീന്ദ്ര ജഡേജ 10 ഓവറിൽ 64 റൺസും, ഷാർഡുൾ താക്കൂർ 9 ഓവറിൽ 80 റൺസും വിട്ടുകൊടുത്തു.

 

OTHER SECTIONS