ന്യൂസീലൻഡിനെതിരായ ടെസ്റ്റിൽ ഇന്ത്യക്ക് മോശം തുടക്കം: IND 108/5 (46) ലൈവ്

By Sooraj Surendran.21 02 2020

imran-azhar

 

 

വെല്ലിംഗ്ടൺ: ന്യൂസീലൻഡിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് മോശം തുടക്കം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാൻ നിർബന്ധിതരായ ഇന്ത്യ 46 ഓവറുകൾ പിന്നിടുമ്പോൾ 5 വിക്കറ്റ് നഷ്ടത്തിൽ 108 റൺസ് എന്ന നിലയിലാണ്. പൃഥ്വി ഷോ (16), മായങ്ക് അഗർവാൾ (34), ചേതേശ്വർ പുജാര (11), വിരാട് കോലി (2), ഹനുമാ വിഹാരി (7) എന്നിവരാണ് പുറത്തായത്. 90 പന്തിൽ 34 റൺസുമായി അജിൻക്യ രഹാനെ, ഋഷഭ് പന്ത് എന്നിവരാണ് ക്രീസിൽ. കെയ്ൽ ജാമിസൺ കിവീസിനായി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. ഇന്ത്യക്കായി പരിചയ സമ്പന്നനായ രവിചന്ദ്രൻ അശ്വിൻ അന്തിമ ഇലവനിൽ ഇടം പിടിച്ചു.

 

OTHER SECTIONS