ആദ്യ ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യക്ക് കനത്ത തിരിച്ചടി; IND 122/5 (55.0)

By Sooraj Surendran.21 02 2020

imran-azhar

 

 

വെല്ലിംഗ്ടൺ: ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന്റെ ആദ്യ ദിനം അവസാനിക്കുമ്പോൾ ഇന്ത്യക്ക് കനത്ത തിരിച്ചടി. 55 ഓവറുകൾ പിന്നിടുമ്പോൾ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 122 റൺസ് എന്ന നിലയിലാണ്. പൃഥ്വി ഷോ (16), മായങ്ക് അഗർവാൾ (34), ചേതേശ്വർ പുജാര (11), വിരാട് കോലി (2), ഹനുമാ വിഹാരി (7) എന്നിവരാണ് പുറത്തായത്. 38 റൺസുമായി അജിൻക്യ രഹാനെയും, 10 റൺസുമായി ഋഷഭ് പന്തുമാണ് ക്രീസിൽ. ന്യൂസിലൻഡിന് വേണ്ടി ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ച കെയ്ല്‍ ജാമിസണാണ്ഇന്ത്യയുടെ മുനയൊടിച്ചത്. ജാമിസൻ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. പൂജാര, കോലി, വിഹാരി എന്നിവരാണ് ജാമിസണിന്റെ ഇരകൾ. ടിം സൗത്തിയും, ട്രെന്റ് ബോൾട്ടും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

 

OTHER SECTIONS