'കിവീസിന്റെ പ്രതികാരം'; ഏകദിന പരമ്പര തൂത്തുവാരി ന്യൂസീലൻഡ്

By Sooraj Surendran .11 02 2020

imran-azhar

 

 

മൗണ്ട് മൗംഗനൂയി: ഇന്ത്യക്കെതിരെയാ ടി ട്വൻറി പരമ്പരയിലെ നാണംകെട്ട തോൽവിക്ക് പകരംവീട്ടി ന്യൂസീലൻഡ്. മൂന്ന് മത്സരങ്ങൾ അടങ്ങുന്ന ഏകദിന പരമ്പരയിൽ സമ്പൂർണ വിജയമാണ് ന്യൂസീലൻഡ് കരസ്ഥമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാൻ നിർബന്ധിതരായ ഇന്ത്യ 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 296 റൺസാണ് നേടിയത്. 113 പന്തിൽ 9 ബൗണ്ടറിയും 2 സിക്സറുമടക്കം 112 റൺസുമായി സെഞ്ചുറി പ്രകടനം കാഴ്ചവെച്ച കെ എൽ രാഹുലിന്റെ തകർപ്പൻ പ്രകടനമാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്. രാഹുലിന് മികച്ച പിന്തുണയേകി ശ്രേയസ് അയ്യർ 63 പന്തിൽ 9 ബൗണ്ടറിയടക്കം 62 റൺസും നേടി. ക്യാപ്റ്റൻ വിരാട് കോലി 9 റൺസുമായി പുറത്തായത് ഇന്ത്യക്ക് കനത്ത തിരിച്ചടിയായി. പൃഥ്‌വി ഷാ 40 റൺസും, മനീഷ് പാണ്ഡെ 42 റൺസും നേടി. ന്യൂസീലന്‍ഡിനായി ബെന്നെറ്റ് 10 ഓവറില്‍ 64 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. ജാമിസണും നീഷാമും ഓരോ വിക്കറ്റ് വീതമെടുത്തു.

 

298 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലൻഡ് 47.1 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. 103 പന്തിൽ നിന്ന് ഒമ്പത് ബൗണ്ടറികളോടെ 80 റണ്‍സെടുത്ത നിക്കോൾസ് 46 പന്തില്‍ നിന്ന് നാലു സിക്‌സും ആറ് ഫോറുമടക്കം 66 റണ്‍സെടുത്ത മാർട്ടിൻ ഗപ്റ്റിലുമാണ് ന്യൂസിലൻഡിന്റെ വിജയശില്പികൾ. 28 പന്തില്‍ നിന്ന് മൂന്നു സിക്‌സും ആറു ഫോറുമടക്കം 58 റണ്‍സെടുത്ത കോളിന്‍ ഡെ ഗ്രാന്‍ഡ്‌ഹോം കിവീസ് ജയം വേഗത്തിലാക്കി. കെയ്ന്‍ വില്യംസണ്‍ (22), റോസ് ടെയ്‌ലര്‍ (12), ജിമ്മി നീഷാം (19) എന്നിവരാണ് പുറത്തായ താരങ്ങള്‍. ടോം ലാഥം 32 റണ്‍സുമായി പുറത്താകാതെ നിന്നു.

 

OTHER SECTIONS