മൈതാനം കീഴടക്കി കാണിക്കൽ: ഫ്രഞ്ച് ലീഗില്‍ മത്സരം ഉപേക്ഷിച്ചു

By Preethi.23 08 2021

imran-azhar

 

പാരിസ്: ഫുട്‌ബോള്‍ ലോകത്തിന് തന്നെ നാണക്കേടുണ്ടാക്കുന്ന തരത്തിലുള്ള സംഭവങ്ങള്‍ക്ക് ഫ്രഞ്ച് ലീഗിലെ നീസ് - മാഴ്‌സ മത്സരം വേദിയായി. കളിക്കിടെ താരങ്ങളും കാണികളും തമ്മില്‍ ഏറ്റുമുട്ടിയതോടെ സംഘാടകര്‍ക്ക് മത്സരം ഉപേക്ഷികേണ്ടി വന്നു.

 

നീസിന്റെ ഗോം ഗ്രൗണ്ടായ അലിയന്‍സ് റിവിയെറയില്‍ നടന്ന മത്സരത്തിന്റെ 75-ാം മിനിറ്റ് മുതലായിരുന്നു അനിഷ്ട സംഭവങ്ങള്‍ ഉണ്ടായത്. നീസ് ഒരു ഗോളിന് ലീഡ് ചെയ്യുന്ന സമയം. മാഴ്‌സയ്ക്ക് അനുകൂലമായി ലഭിച്ച കോര്‍ണര്‍ എടുക്കാനെത്തിയ മാഴ്‌സ താരം ദിമിത്രി പയറ്റിന് നേരേ നീസ് കാണികളില്‍ ഒരാള്‍ വെള്ളക്കുപ്പി വലിച്ചെറിഞ്ഞതോടെയാണ് സംഭവത്തിന് തുടക്കം.

 

ഈ കുപ്പി പയറ്റ് കാണികള്‍ക്ക് നേരെ തിരിച്ചെറിഞ്ഞു. ഇതോടെ ആരാധകര്‍ ഒന്നടങ്കം അക്രമാസക്തരാകുകയി. തുടര്‍ന്ന് മാഴ്‌സ താരങ്ങള്‍ക്ക് നേരെ കൂടുതല്‍ കാണികള്‍ കുപ്പികളെടുത്ത് എറിഞ്ഞു. പിന്നാലെ ഇരു ടീമിലെയും താരങ്ങള്‍ തമ്മിലും കയ്യാങ്കളിയുണ്ടായി.

 

സംഭവം അക്രമാസക്തമായതോടെ ആരാധകര്‍ മൈതാനത്തേക്ക് ഇരച്ചെത്തുകയായിരുന്നു. ഇവരെ തടയാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പോലും സാധിക്കാതെ വന്നു.

 

ആരാധകരില്‍ ചിലര്‍ മാഴ്‌സ താരങ്ങളെ ആക്രമിക്കാനും ശ്രമിച്ചു. ഇതോടെ കളിക്കാര്‍ ഉടന്‍ തന്നെ മൈതാനത്തെ ടണലില്‍ അഭയം തേടി. കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെത്തി പിന്നീട് സ്ഥിതിഗതികള്‍ ശാന്തമാക്കുകയായിരുന്നു.

 

 

 

OTHER SECTIONS