സുഹൈറിന് ഗോള്‍ തിളക്കം; നോര്‍ത്ത് ഈസ്റ്റ് വീണ്ടും നാലാം സ്ഥാനത്ത്

By Rajesh Kumar.23 02 2021

imran-azhar

 

പനാജി: ഐ എസ് എല്ലില്‍ പ്ലേ ഓഫ് സ്ഥാനം എന്ന സ്വപ്നത്തിലേക്ക് ഇനി നോര്‍ത്ത് ഈസ്റ്റിന് ഒരു വിജയം മാത്രം ദൂരം.

 

ഇന്നലെ നിര്‍ണായക മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെ തോല്‍പ്പിച്ച നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് വീണ്ടും നാലാം സ്ഥാനത്ത് എത്തി. ഇന്നലെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് വിജയിച്ചത്.

 

മലയാളി താരം വി പി സുഹൈര്‍ ഗോളുമായി തിളങ്ങി. രണ്ടാം പകുതിയിലാണ് എല്ലാ ഗോളുകളും പിറന്നത്. മത്സരത്തിന്റെ 47ആം മിനുട്ടില്‍ ആണ് വി പി സുഹൈര്‍ നോര്‍ത്ത് ഈസ്റ്റിന് ലീഡ് നല്‍കിയത്.സുഹൈറിന്റെ ലീഗിലെ രണ്ടാം ഗോളാണിത്.

 

55-ാം മിനിട്ടില്‍ ഒരു സെല്‍ഫ് ഗോളിലൂടെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ലീഡ് രണ്ടായി. 71-ാം മിനിട്ടില്‍ രാജു ഗെയ്ക്വാദ് ചുവപ്പ് കണ്ടതോടെ ഈസ്റ്റ് ബംഗാള്‍ പ്രതീക്ഷകള്‍ അവസാനിച്ചു.

 

87-ാം മിനിട്ടില്‍ ഗൗലി ആണ് ഈസ്റ്റ് ബംഗാളിന്റെ ആശ്വാസ ഗോള്‍ നേടിയത്. ഈ വിജയത്തോടെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് 30 പോയിന്റായി. മൂന്നാമതുള്ള ഗോവയ്ക്കും 30 പോയിന്റാണ്. 28 പോയിന്റുമായി ഹൈദരബാദ് ആണ് അഞ്ചാം സ്ഥാനത്ത്.

 

ഇനി ഒരു മത്സരം മാത്രമെ ലീഗില്‍ മൂന്ന് ടീമുകള്‍ക്കും ബാക്കിയുള്ളൂ. ഹൈദരബാദും ഗോവയും അവസാന മത്സരത്തില്‍ നേര്‍ക്കുനേര്‍ വരും എന്നതിനാല്‍ നോര്‍ത്ത് ഈസ്റ്റിന് മുന്‍തൂക്കം ഉണ്ട്.

 

 

 

OTHER SECTIONS