യു.എസ്.ഓപ്പണ്‍: ലോക ഒന്നാം നമ്പര്‍ താരം ആഷ്‌ലി ബാര്‍ട്ടി പുറത്ത്

By Preethi Pippi.05 09 2021

imran-azhar

 

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണിൽ വൻ അട്ടിമറി. ഒന്നാം സീഡ് ആഷ്‍ലി ബാർട്ടി മൂന്നാം റൗണ്ടിൽ പുറത്തായി. അമേരിക്കൻ താരം ഷെൽബി റോജേർസ് മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിലാണ് ഓസ്‌ട്രേലിയൻ താരത്തെ അട്ടിമറിച്ചത്. സ്‌കോർ 6-2, 1-6, 7-6. നാലാം സീഡ് കരോലിന പ്ലിസ്‌കോവ, ഏഴാം സീഡ് ഇഗ സ്വിയാറ്റെക് എന്നിവർ നാലാം റൗണ്ടിലെത്തി.

 

പുരുഷ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചും ടോക്യോ ഒളിമ്പിക്‌സ് ജേതാവ് അലക്‌സാണ്ടര്‍ സ്വെരേവും പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. എന്നാല്‍ ലോക ഏഴാം നമ്പര്‍ താരം ഷാപ്പലോപ്പിനും മൂന്നാം റൗണ്ടില്‍ അടിതെറ്റി.

OTHER SECTIONS