നൊ​വാ​ക് ജോ​ക്കോ​വി​ച്ചും ഭാ​ര്യ ജെ​ല​ന​യും കോവിഡ് മുക്തരായി

By online desk .02 07 2020

imran-azharബെല്‍ഗ്രേഡ്: ലോക ഒന്നാം നമ്പർ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചും ഭാര്യ ജെലനയും കോവിഡ് മുക്തരായി. ഇരുവര്‍ക്കും രോഗബാധ സ്ഥിരീകരിച്ച്‌ 10 ദിവസം പിന്നിടുമ്പോഴാണ് പരിശോധനാഫലം നെഗറ്റീവ് ആയത് .സെര്‍ബിയയിലും ക്രൊയേഷ്യയിലുമായി ജോക്കോവിച്ച്‌ തന്നെ സംഘടിപ്പിച്ച ചാരിറ്റി ടൂര്‍ണമെന്‍റില്‍ പങ്കെടുത്ത് മടങ്ങിയ താരത്തെ പരിശോധനകള്‍ക്ക് വിധേയനാക്കിയപ്പോഴാണ് കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിരുന്നത്.കോവിഡ് പോസിറ്റീവ് ആയതുമുതല്‍ ഇരുവരും സെര്‍ബിയന്‍ തലസ്ഥാനമായ ബെല്‍ഗ്രേഡില്‍ ഐസൊലേഷനില്‍ കഴിയുകയായിരുന്നു. ഇരുവര്‍ക്കും രോഗലക്ഷണങ്ങളൊന്നും പ്രകടമായിരുന്നില്ല.

 

OTHER SECTIONS