ലൈൻ റഫറിയുടെ നേരെ പന്തടിച്ചു ; നൊവാക്ക് ജോക്കോവിച്ചിനെ അയോഗ്യനാക്കി

By online desk .07 09 2020

imran-azhar

 

 

ന്യൂയോർക്ക് : ലോക ഒന്നാം നമ്പർ താരം നൊവാക്ക് ജോക്കോവിച്ചിനെ യു എസ് ഓപ്പൺ ടെന്നിസിൽ നിന്നും അയോഗ്യനാക്കി. പോയിന്റ് നഷ്ട്ടപെട്ട ദേഷ്യത്തിൽ നൊവാക് അടിച്ച പന്ത് ലൈൻ റഫറിയുടെ തൊണ്ടയിൽ കൊള്ളുകയും റഫറി നിലത്തു വീഴുകയും ചെയ്തതിനെ തുടർന്നാണ് ഇത്തരത്തിലൊരു നടപടി.

 

അദ്ദേഹം ഉടൻ തന്നെ ഖേദ പ്രകടനം നടത്തിയെങ്കിലും മത്സര നിയമപ്രകാരം അദ്ദേഹത്തെ അയോഗ്യനാക്കാൻ മാച്ച് റഫറി തീരുമാനിക്കുകയായിരുന്നു. സ്‌പെയിൻ താരം പാബ്ലോ കാരെനോയ്ക്കെതിരെ നടന്ന നാലാം റൗണ്ട് മല്‍സരത്തിനിടെയായിരുന്നു സംഭവം.

OTHER SECTIONS