ഫ്രഞ്ച് ഓപ്പണ്‍: ജോക്കോവിച്ച് പുറത്ത്; സെച്ചിനാറ്റോക്ക് അട്ടിമറി ജയം

By Anju N P.06 Jun, 2018

imran-azhar


പാരീസ്: ഇറ്റലിയുടെ മാർകോ സെച്ചിനാറ്റോയോടു തോറ്റ് മുൻ ലോക ഒന്നാം നമ്പർ സെർബിയയുടെ നൊവാക് ജോക്കോവിച്ച് ഫ്രഞ്ച് ഓപ്പണിൽ നിന്നു പുറത്തേക്ക്. ക്വാർട്ടറിൽ നാലു സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ വിജയം നേടിയ സെച്ചിനാറ്റോ(6-3,7-6,1-6, 7-6) സെമിയിലേക്ക് മുന്നേറി. സെമിയിൽ ഓസ്ട്രിയയുടെ ഡൊമിനിക് തീമാണ് സെച്ചിനാറ്റോയുടെ എതിരാളി.

 

19 വർഷത്തിനിടെ ഫ്രഞ്ച് ഓപ്പൺ സെമിയിൽ എത്തുന്ന ഏറ്റവും താഴ്ന്ന റാങ്കുകാരനാണ് സെച്ചിനാറ്റോ. ലോക 72-ാം റാങ്കുകാരനായ സെച്ചിനാറ്റോ നാലാം സെറ്റ് ടൈ ബ്രേക്കറിലൂടെയാണ് സ്വന്തമാക്കിയത്. പോരാട്ടം മൂന്നു മണിക്കൂർ 26 മിനിറ്റ് നീണ്ടുനിന്നു.

 

നേരത്തെ, രണ്ടാം സീഡായ ജർമനിയുടെ അലക്‌സാണ്ടർ സ്വെരേവിനെ അടിയറവ് പറയിച്ചാണ് ഡൊമിനിക് തീം സെമിയിൽ എത്തിയത്. ക്വാർട്ടറിൽ നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു നാലാം സീഡായ തീമിന്റെ ജയം. സ്‌കോർ: 6-4, 6-2, 6-1.

 

OTHER SECTIONS