ലോക ഒന്നാം നമ്പർ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിനും ഭാര്യക്കും കോവിഡ്

By online desk .23 06 2020

imran-azhar

 


ബെൽഗ്രേഡ്:ലോക ഒന്നാം നമ്പർ ടെന്നീസ് താരം നൊവാക് ജോക്കോവിചിന് കോവിഡ് 19 സ്ഥിരീകരിച്ചു . അദ്ദേഹം സംഘടിപ്പിച്ച ചാരിറ്റി ടെന്നീസ് ടൂർണമെന്റിൽ പങ്കെടുത്ത മൂന്നു താരങ്ങൾക്ക് നേരത്തെ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു . അതിനു പിന്നാലെയാണ് ജോക്കോവിച്ചിന്റെ കോവിഡ് റിപ്പോർട്ടും പോസിറ്റീവ് ആയത് അദ്ദേഹത്തിന്റെ ഭാര്യ ജെലീനയുടെ പരിശോധനാഫലവും പോസിറ്റീവ് ആണ്. എന്നാൽ മക്കളുടെ പരിശോധന ഫലം നെഗറ്റീവ് ആണ്


നേരത്തെ ക്രൊയേഷ്യൻ താരം ബോർന കോറിച്ച്, ബൾഗേറിയയുടെ ഗ്രിഗർ ദിമിത്രോവ്, ക്രൊയേഷ്യൻ താരം ബോർന കോറിച്ച് എന്നിവർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത് . എന്നാൽ സെർബിയയിലെ സെൻട്രൽ ബെൽഗ്രേഡിലെ ജോക്കോവിച്ച് ടെന്നീസ് കോംപ്ലക്സിലും ക്രൊയേഷ്യയിലെ സദറിലുമായി നടന്ന ടൂർണമെന്റിൽ നിരവധി താരങ്ങൾ പങ്കെടുത്തിരുന്നു.കൂടാതെ പ്രമുഖ താരങ്ങളായഡൊമിനിക് തീം, അലക്സാണ്ടർ സ്വരേവ് എന്നിവരും ഈ ടൂർണമെന്റിൽ പങ്കെടുത്തിരുന്നു

 

 

 

.

"

OTHER SECTIONS