ട്വന്റി 20 ലോകകപ്പ്: യോഗ്യത റൗണ്ടിൽ പാപ്പുവ ന്യൂ ഗിനിയയെ 10 വിക്കറ്റിന് തകർത്ത് ഒമാൻ

By സൂരജ് സുരേന്ദ്രന്‍.17 10 2021

imran-azhar

 

 

ഒമാൻ: ട്വന്റി 20 ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തില്‍ പാപ്പുവ ന്യൂ ഗിനിയയെ 10 വിക്കറ്റിന് തകർത്ത് ഒമാന് തകർപ്പൻ ജയം.

 

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യുന്ന പാപ്പുവ ന്യൂ ഗിനിയ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 129 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒമാൻ 13.4 ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ ലക്ഷ്യം മറികടന്നു.

 

43 പന്തിൽ 5 ബൗണ്ടറിയും 1 സിക്സറുമടക്കം 50 റൺസ് നേടിയ ആഖിബ് ഇല്യാസും, 42 പന്തിൽ 7 ബൗണ്ടറിയും 4 സിക്സറുമടക്കം 73 റൺസ് നേടിയ ജതീന്ദര്‍ സിങ്ങും ഒമാനെ പ്രയാസം കൂടാതെ വിജയത്തിലേക്ക് കൈപിടിച്ചുകയറ്റി.

 

പാപ്പുവ ന്യൂ ഗിനിയയ്ക്ക് വേണ്ടി നായകന്‍ ആസാദ് വാല മാത്രമാണ് മികച്ച പ്രകടനം പുറത്തെടുത്തത്. 43 പന്തുകളില്‍ നിന്ന് നാല് ബൗണ്ടറിയുടെയും മൂന്ന് സിക്‌സിന്റെയും അകമ്പടിയോടെ താരം 56 റണ്‍സെടുത്ത് പുറത്തായി.

 

ചാൾസ് അമിനി 26 പന്തിൽ 37 റൺസെടുത്ത് പുറത്തായതോടെ ഗിനിയയുടെ തകർച്ച ആരംഭിച്ചു. ഒമാന് വേണ്ടി നായകനും സ്പിന്നറുമായ സീഷാന്‍ മഖ്‌സൂദ് നാല് വിക്കറ്റ് വീഴ്ത്തി. ബിലാല്‍ ഖാന്‍, കലീമുള്ള എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.

 

OTHER SECTIONS