ഇന്ത്യന്‍ ഓപ്പണ്‍: കരോലിനെ തകര്‍ത്ത് സിന്ധു

By Shyma Mohan.02 Apr, 2017

imran-azharന്യൂഡല്‍ഹി: റിയോ ഒളിംപിക്‌സില്‍ തന്നെ തോല്‍പിച്ച ലോക ഒന്നാം നമ്പര്‍ താരം കരോലിന മരീനെ തകര്‍ത്ത് പി.വി സിന്ധുവിന് ഇന്ത്യന്‍ ഓപ്പണ്‍ വേള്‍ഡ് സീരീസ് കിരീട നേട്ടം. റിയോയില്‍ നേരിട്ട പരാജയത്തിന് ഒരു മധുര പ്രതികാരം കൂടിയായി ഡല്‍ഹിയിലെ സിരിഫോര്‍ട്ട് സ്‌റ്റേഡിയത്തില്‍ സിന്ധു നേടിയ വിജയം. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് കരോലിനെ സിന്ധു തറ പറ്റിച്ചത്. ആദ്യ സെറ്റ് ഇഞ്ചോടിഞ്ച് പോരാട്ടത്തിലൂടെ 21-18ന് സ്വന്തമാക്കിയ സിന്ധു രണ്ടാം സെറ്റ് 19-14ന് നേടി കിരീടം സ്വന്തമാക്കുകയായിരുന്നു.  

OTHER SECTIONS