ചാമ്പ്യന്‍സ് ലീഗ്: ഇന്ത്യന്‍ ഹോക്കി ടീമിനെ ശ്രീജേഷ് നയിക്കും

By Shyma Mohan.31 May, 2018

imran-azhar


    ന്യൂഡല്‍ഹി: ജൂണ്‍ 23 മുതല്‍ നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ലീഗ് ഹോക്കി ടൂര്‍ണ്ണമെന്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം പി.ആര്‍ ശ്രീജേഷ് നയിക്കുന്ന ടീമില്‍ സര്‍ദാര്‍ സിംഗ്, ബീരേന്ദ്ര ലക്‌റ എന്നിവര്‍ തിരികെ എത്തി. കോമണ്‍വെല്‍ത്ത് ഗെയിംസ് സ്‌ക്വാഡില്‍ ഇരുവരും ഉള്‍പ്പെട്ടിരുന്നില്ല. ഡിഫന്‍ഡര്‍മാരായ രുപീന്ദറിനെയും കോതജിത് സിംഗിനെയും ഒഴിവാക്കി. ജര്‍മന്‍പ്രീത് സിംഗ്, സുരേന്ദ്ര കുമാര്‍ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തി.
    ടീം: പി.ആര്‍ ശ്രീജേഷ്, ഹര്‍മന്‍പ്രീത് കൗര്‍, ബഹദൂര്‍ പതക്, വരുണ്‍ കുമാര്‍, സുരേന്ദ്ര കുമാര്‍, ജര്‍മന്‍പ്രീത് സിംഗ്, അമിത് രോഹിദാസ്, ബീരേന്ദ്ര ലക്‌റ, ചിംഗ്‌ലെന്‍സന സിംഗ് കംഗുജം, സര്‍ദാര്‍ സിംഗ്, വിവേക് സാഗര്‍ പ്രസാദ്, എസ്.വി സുനില്‍, രമന്‍ദീപ് സിംഗ്, മന്‍ദീപ് സിംഗ്, ദില്‍പ്രീത് സിംഗ്, അക്ഷദീപ്, സുമിത് കുമാര്‍


    

OTHER SECTIONS