ഹോംഗ്‌കോംഗ് ഓപ്പണ്‍: ആവേശകരമായ മത്സരത്തിനൊടുവില്‍ പി.വി സിന്ധു ഫൈനലില്‍

By Shyma Mohan.25 Nov, 2017

imran-azhar


    ഹോംഗ്‌കോംഗ്: ഹോംഗ്‌കോംഗ് ഓപ്പണ്‍ ബാഡ്മിന്റണില്‍ സെമിയില്‍ തായ്‌ലാന്റ് താരം റചനോക് ഇന്റാനോനെ നേരിട്ടുള്ള സെറ്റുകള്‍ തകര്‍ത്ത് പി.വി സിന്ധു ഫൈനലില്‍. മുന്‍ ലോക ബാഡ്മിന്റണ്‍ ജേതാവും ലോക റാങ്കിംഗില്‍ 6ാം സീഡുമായ റചനോകിനെതിരെ തുടക്കം മുതല്‍ സിന്ധു ലീഡ് നേടി. ആദ്യ ഗെയിമില്‍ 11-7ന് മുന്നിലായിരുന്നു സിന്ധു. എന്നാല്‍ ശക്തമായ പൊരുതിയ രചനോകിന് മുന്നില്‍ ഉജ്വല മത്സരം പുറത്തെടുത്താണ് സിന്ധു ജയം തന്റെ വരുതിയിലാക്കിയത്. ആവേശകരമായ മത്സരത്തിനൊടുവിലായിരുന്നു സിന്ധു ജയിച്ച് ഫൈനലില്‍ പ്രവേശിച്ചത്. സ്‌കോര്‍: 21-17, 21-17. ക്വാര്‍ട്ടറില്‍ ജപ്പാന്റെ അകെയ്ന്‍ യമഗുച്ചിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴ്‌പ്പെടുത്തിയായിരുന്നു സിന്ധു സെമിയില്‍ കടന്നത്.