കൊറിയന്‍ സൂപ്പര്‍ സീരീസില്‍ പി.വി.സിന്ധുവിന് വിജയത്തുടക്കം

By SUBHALEKSHMI B R.13 Sep, 2017

imran-azhar


സിയൂള്‍: കൊറിയന്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്‍റണ്‍ ചാന്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം പി.വി.സിന്ധുവിന് വിജയത്തുടക്കം. ഹോങ്കോംഗിന്‍റെ ചെംഗ് നാന്‍ യിയെ തകര്‍ത്താണ് സിന്ധു വിജയം കൊയ്തത്. സ്കോര്‍: 21~13, 21~8.

എസ്കെ ഹാന്‍ഡ്ബോള്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ജയമാണ് സിന്ധു കരസ്ഥമാക്കിയത്. വനിതാ വിഭാഗത്തില്‍ നിന്ന് സൈന നെഹ്വാളും പുരുഷ വിഭാഗത്ത ില്‍ നിന്ന് കെ.ശ്രീകാന്തും ചാന്പ്യന്‍ഷിപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.

loading...

OTHER SECTIONS