ബാഡ്മിന്റന്‍ റാങ്കിംഗില്‍ പി.വി സിന്ധുവിന് രണ്ടാം സ്ഥാനം

By Shyma Mohan.06 Apr, 2017

imran-azhar

 
    ന്യൂഡല്‍ഹി: ബാഡ്മിന്റന്‍ വേള്‍ഡ് ഫെഡറേഷന്‍ റാങ്കിംഗില്‍ പി.വി സിന്ധുവിന് സ്ഥാനക്കയറ്റം. റാങ്കിംഗില്‍ അഞ്ചാം സ്ഥാനത്തിരുന്ന സിന്ധു രണ്ടാം സ്ഥാനത്തെത്തി നില മെച്ചപ്പെടുത്തി. ഇന്ത്യ ഓപ്പണ്‍ സൂപ്പര്‍സീരിസില്‍ കരോലിന മരീനെ തകര്‍ത്തതോടെയാണ് സിന്ധുവിന് റാങ്കിംഗില്‍ മുന്നേറ്റം ലഭിച്ചിരിക്കുന്നത്. തായ് ട്‌സു യിംഗിനാണ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം. സ്‌പെയിനിന്റെ കരോലിന മരീന് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ഇന്ത്യയുടെ സൈന നേഹ്‌വാളാണ് ആദ്യ പത്തില്‍ ഇടം നേടിയ മറ്റൊരു താരം. എട്ടാം സ്ഥാനത്തിരുന്ന ഇന്ത്യയുടെ സൈന നെഹ്‌വാള്‍ ഒമ്പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

OTHER SECTIONS