പാക് ക്രിക്കറ്റ് താരം ഷിന്‍വാരി അന്തരിച്ചു! നേരില്‍ എത്തി താരം

By Shyma Mohan.26 09 2022

imran-azhar

 

ലാഹോര്‍: പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഉസ്മാന്‍ ഷിന്‍വാരി ക്രിക്കറ്റ് മത്സരത്തിനിടെ ഹൃദയാഘാതം വന്ന് അന്തരിച്ചതായി റിപ്പോര്‍ട്ട്. അതേസമയം റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചതിന് പിന്നാലെ താരം വാര്‍ത്തയുടെ നിജസ്ഥിതി ഉറപ്പാക്കാന്‍ അഭ്യര്‍ത്ഥിച്ച് നേരിട്ടെത്തി.

 

ബര്‍ഗര്‍ പെയിന്റ്‌സും ഫ്രൈസ് ലാന്റും തമ്മിലുള്ള മത്സരത്തിനിടെ ഷിന്‍വാരി മരിച്ചെന്നായിരുന്നു വാര്‍ത്തകള്‍ പുറത്തുവന്നത്. എന്നാല്‍ വാര്‍ത്ത അവാസ്തവമാണെന്നും ദൈവകൃപയാല്‍ സുഖമായിരിക്കുന്നെന്നും അറിയിച്ച് ഷിന്‍വാരി രംഗത്തെത്തി. മരണവാര്‍ത്ത പ്രചരിക്കുമ്പോള്‍ നിജസ്ഥിതി അന്വേഷിച്ച് ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

അതേസമയം ഷിന്‍വാരിയുടെ അതേ പേരുള്ള ഒരു പ്രാദേശിക താരം ആഭ്യന്തര മത്സരത്തിനിടെ കൊല്ലപ്പെട്ടതാണ് ആശയക്കുഴപ്പം സൃഷ്ടിച്ചത്. മത്സരത്തിനിടെ ഫീല്‍ഡില്‍ വെച്ച് ഉസ്മാന്‍ ഷിന്‍വാരി എന്നുപേരുള്ള താരം കുഴഞ്ഞുവീഴുന്നതിന്റെയും താരത്തെ ആശുപത്രിയിലേക്ക് മാറ്റുന്നതിന്റെയും വീഡിയോ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് മരിച്ചത് മറ്റൊരു ഷിന്‍വാരിയാണെന്ന് വ്യക്തമാക്കി 'ഒറിജിനല്‍' ഷിന്‍വാരി രംഗത്തെത്തിയത്.

OTHER SECTIONS