ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെ ആശുപത്രിയില്‍: വന്‍കുടലിലെ ട്യൂമര്‍ നീക്കം ചെയ്തു

By Preethi Pippi.07 09 2021

imran-azhar

 

സാവോ പോളോ: ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെ ആശുപത്രിയില്‍. താരത്തിന്റെ വന്‍കുടലില്‍ രൂപപ്പെട്ട ട്യൂമര്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. സാവോ പോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയില്‍ തിങ്കളാഴ്ചയായിരുന്നു ശസ്ത്രക്രിയ. തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിച്ച താരത്തെ ചൊവ്വാഴ്ച സാധാരണ മുറിയിലേക്ക് മാറ്റി.ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും താന്‍ സുഖമായിരിക്കുന്നതായും പെലെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

 

OTHER SECTIONS