അമ്പരപ്പിച്ച് പെപ്പ്

By online desk.15 05 2019

imran-azhar

 

 

ലണ്‍ന്‍: ഇംഗ്‌ളീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി കിരീടം നിലനിര്‍ത്തിയതോടെ മൂന്ന് പ്രധാന ലീഗുകളില്‍ കിരീടം നിലനിര്‍ത്തുന്ന ആദ്യ പരിശീലകന്‍ എന്ന നേട്ടം പെപ് ഗ്വാര്‍ഡിയോള സ്വന്തമാക്കി. നേരത്തെ ബാഴ്‌സലോണയ്ക്കും ബയേണ്‍ മ്യൂണിച്ചിനുമൊപ്പം പെപ് ഈ നേട്ടം കൈവരിച്ചിരുന്നു കിരീടം നിലനിര്‍ത്തിയതിനൊപ്പം പോയിന്റുകളുടെ കണക്കില്‍ പെപ് സ്വന്തമാക്കിയ നേട്ടാമാണ് ആരാധകരെ അമ്ബരപ്പിച്ചത്. പ്രീമിയര്‍ ലീഗിലെ 38 മത്സരങ്ങളില്‍ നിന്ന് പരമാവധി ലഭിക്കാവുന്നത് 114 ആണ്. ഇക്കുറി പെപിന്റെ സിറ്റി സ്വന്തമാക്കിയത് 98 പോയിന്റാണ്. അതായത് പരമാവധി സ്വന്തമാക്കാവുന്നതിനേക്കാള്‍ പതിനാറ് പോയിന്റ് മാത്രം കുറവ്. കഴിഞ്ഞ സീസണില്‍ സിറ്റിക്കൊപ്പം പെപ് 100 പോയിന്റെ വന്‍നേട്ടവും മറികടന്നിരുന്നു

 

ഇക്കുറി 97 പോയിന്റ് കൈവിരിച്ചതോടെ കരിയറില്‍ പെപിന് ആകെ നഷ്ടമായത് 234 പോയിന്റുകള്‍ മാത്രമാണെന്നതാണ് കൈതുക. ബാഴ്‌സയില്‍ നാല്, ബയേണിലും സിറ്റിയിലും മൂന്ന് വീതമാണ് പെപ് പരിശീലകനായിരുന്നത്. ഇക്കാലയളവില്‍ 380 ലീഗ് മത്സരങ്ങള്‍ പെപ് ടീമുകളെ അണിനിരത്തി. ഇത്രയും മത്സരങ്ങളില്‍ നിന്ന് പരമാവധി സ്വന്തമാക്കാവുന്നത് 1140 പോയിന്റാണ്. ഇതില്‍ പെപ് കൈവരിച്ച് 906 പോയിന്റ്. അതായത് ഏതാണ്ട് 82 ശതമാനം പോയിന്റും പെപ് സ്വന്തമാക്കി എന്നതുതന്നെ. കരിയറില്‍ ഇതുവരെ പോയിന്റ് നിലയില്‍ ആദ്യ മൂന്നിന് താഴേക്കും പെപ് പരിശീലിപ്പിച്ച ടീം പോയിട്ടില്ല എന്നതും ശ്രദ്ധേയം.

OTHER SECTIONS