പെപ്പ് ഗാര്‍ഡിയോളയുടെ മാതാവ് കോവിഡ് 19 ബാധിച്ച് മരിച്ചു

By online desk .07 04 2020

imran-azhar

 

 

മാഡ്രിഡ്: ഫുട്ബാള്‍ ക്ലബായ മാഞ്ചസ്റ്റര്‍ സിറ്റി മാനേജര്‍ പെപ്പ് ഗാര്‍ഡിയോളയുടെ മാതാവ് ഡോളോര്‍സ് സല കാരിയോ(82) കോവിഡ് 19 ബാധിച്ച് മരിച്ചു. ബാര്‍സിലോണയില്‍ വച്ചായിരുന്നു അന്ത്യം. ദുഖകരമായ അവസരത്തില്‍ പെപ്പിനെയും കുടുംബത്തെയും അനുശോചനം അറിയിക്കുന്നതായി മാഞ്ചസ്റ്റര്‍ സിറ്റി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. സ്‌പെയിനില്‍ തിങ്കാളാഴ്ച 637 പേരാണ് കോവിഡ് 19 ബാധിച്ച് മരിച്ചത്. ഇതുവരെ 13,055 പേരാണ് രാജ്യത്ത് മരിച്ചത്. മഹാമാരി പ്രതിരോധിക്കാന്‍ ഗാര്‍ഡിയോള കഴിഞ്ഞ മാസം 20000 ഡോളര്‍ സംഭാവന നല്‍കിയിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരെ ചികിത്സിക്കാനും മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങാനും തുക വിനിയോഗിക്കുമെന്നാണ് അധികൃതര്‍ പറഞ്ഞത്. സ്‌പെയിനില്‍ ഏറ്റവും കൂടുതല്‍ കോവിഡ് 19 രോഗികളുളള കാറ്റലോണിയിലാണ് ബാര്‍സിലോണ സ്ഥിതി ചെയ്യുന്നത്.

 

OTHER SECTIONS