ട്വിന്റി20 ലോകകപ്പ്: ലോക ചാമ്പ്യന്‍മാര്‍ക്കുള്ള സമ്മാനത്തുക പ്രഖ്യാപിച്ചു

By Shyma Mohan.30 09 2022

imran-azhar

 

 

സിഡ്‌നി: ലോക ചാമ്പ്യന്‍ പട്ടം മത്സരത്തിനായി കേവലം 16 ദിവസങ്ങള്‍ മാത്രം ശേഷിക്കേ, ചാമ്പ്യന്‍മാര്‍ക്കുള്ള സമ്മാനത്തുക ഐസിസി പ്രഖ്യാപിച്ചു. നവംബര്‍ 13ന് മെല്‍ബണില്‍ കപ്പ് ഉയര്‍ത്തുന്ന ടീമിന് 1.6 മില്യന്‍ ഡോളറാണ് ലഭിക്കുക.

 

രണ്ടാം സ്ഥാനക്കാര്‍ക്ക് പകുതി തുക ലഭിക്കും. വിജയികള്‍ക്കും റണ്ണേഴ്‌സ് അപ്പിനും മാത്രമല്ല, സെമി ഫൈനലിസ്റ്റുകള്‍ക്കും മൊത്തം 5.6 മില്യണ്‍ ഡോളര്‍ സമ്മാനത്തുകയില്‍ നിന്ന് 4,00,000 ഡോളര്‍ നല്‍കും. സൂപ്പര്‍ 12 ഘട്ടത്തില്‍ പുറത്താകുന്ന ടീമുകള്‍ക്ക് ഐസിസി നിശ്ചിത തുക നിശ്ചയിച്ചു. പുറത്തുകടക്കുന്ന എട്ട് ടീമുകള്‍ക്ക് 70,000 ഡോളര്‍ വീതം ലഭിക്കും.

 

2021ലെ ലോകകപ്പ് പാറ്റേണ്‍ പിന്തുടര്‍ന്ന്, സൂപ്പര്‍ 12 ഘട്ടത്തിലെ 30 മത്സരങ്ങളില്‍ ഓരോന്നിലും വിജയിച്ചാല്‍ വിജയിക്കുന്ന ടീമിന് 40,000 ഡോളര്‍ ലഭിക്കും.

 

ഒക്ടോബര്‍ 16ന് ആരംഭിക്കുന്ന ട്വിന്റി20 ലോകകപ്പില്‍ ഇത്തവണ 16 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ഒക്ടോബര്‍ 23ന് ചിരവൈരികളായ പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

OTHER SECTIONS