റാഫേല്‍ നദാലിന് പതിനൊന്നാം ഫ്രഞ്ച് ഓപ്പണ്‍ കിരീടം

By Anju N P.11 Jun, 2018

imran-azhar

സ്പാനിഷ് താരം റാഫേല്‍ നദാലിന് പതിനൊന്നാം ഫ്രഞ്ച് ഓപ്പണ്‍ കിരീടം. ഫൈനലില്‍ ഓസ്ട്രിയന്‍ താരം ഡൊമിനിക് തീമിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. ഒരു ഗ്രാന്‍ഡ്സ്ലാം കിരീടം ഏറ്റവും കൂടുതല്‍ തവണ നേടിയ മാര്‍ഗരറ്റ് കോര്‍ട്ടിന്റെ റെക്കോര്‍ഡിന് ഒപ്പമെത്തി ഇതോടെ നദാല്‍.


നേരിട്ടുള്ള 3 സെറ്റുകള്‍ക്ക് ആധികാരികമായിട്ടായിരുന്നു നദാലിന്റെ വിജയം.ആദ്യ സെറ്റ് 6-4ന് സ്വന്തമാക്കിയ താരം രണ്ടാം സെറ്റ് 6-3ന് നേടി.

 

അതിലും അനായാസമായിരുന്നു മൂന്നാം സെറ്റ്. 6-2ന് നദാല്‍ മൂന്നാം സെറ്റും സ്വന്തമാക്കി. റാഫേല്‍ നദാലിന്റെ 17ആം ഗ്രാന്‍ഡ്സ്ലാം കിരീടവും പതിനൊന്നാം ഫ്രഞ്ച് ഓപ്പണ്‍ കിരീട നേട്ടവുമാണിത്. ഇതോടെ ഒരു ഗ്രാന്‍ഡ്സ്ലാം കിരീടം ഏറ്റവും കൂടുതല്‍ തവണ നേടിയ ആസ്ത്രേലിയന്‍ താരം മാര്‍ഗരറ്റ് കോര്‍ട്ടിന്റെ റെക്കോര്‍ഡിന് ഒപ്പമെത്തി റാഫേല്‍ നദാല്‍.

OTHER SECTIONS