ഫ്രഞ്ച് ഓപ്പണ്‍: റാഫേല്‍ നദാലിന് കിരീടം

By Shyma Mohan.12 Jun, 2017

imran-azhar


   പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ പുരുഷ ഫൈനലില്‍ സ്റ്റാന്‍ വാവ്‌റിങ്കയെ ആധികാരികമായി തകര്‍ത്ത് റാഫേല്‍ നദാലിന് കിരീടം. മൂന്ന് സെറ്റുകള്‍ നീണ്ട മത്സരത്തില്‍ സ്വിസ് താരം വാവ്‌റിങ്കയെ ഏകപക്ഷീയമായി പരാജയപ്പെടുത്തിയാണ് നദാല്‍ തന്റെ പത്താം ഫ്രഞ്ച് ഓപ്പണ്‍ കിരീടം സ്വന്തമാക്കിയത്. നദാലിന്റേത് പത്താം ഫ്രഞ്ച് ഓപ്പണ്‍ കിരീടവും 15 ഗ്രാന്റ്സ്ലാം കിരീട നേട്ടവുമാണിത്. സ്‌കോര്‍: 6-2, 6-3, 6-1. 22ാം ഗ്രാന്റ്സ്ലാം ഫൈനലിനിറങ്ങി കിരീട നേട്ടം സ്വന്തമാക്കിയ നദാല്‍ ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡററുടെ ഗ്രാന്റ്സ്ലാം നേട്ടത്തിന് മൂന്നെണ്ണം പുറകിലാണിപ്പോള്‍.