ഫുട്‌ബോള്‍ വിട്ട് ടെന്നീസ് സ്വീകരിച്ച കളിമണ്‍ കോര്‍ട്ടിലെ രാജകുമാരന്‍........

By sruthy .12 Jun, 2017

imran-azhar


കളിമണ്‍ കോര്‍ട്ടിലെ രാജകുമാരനെന്ന് ടെന്നീസ് ലോകം ചെല്ലപ്പേരിട്ട് വിളിക്കുന്ന റാഫേല്‍ നദാല്‍ വീണ്ടും റെക്കോര്‍ഡ് സൃഷ്ടിച്ചു. ഒരേ ഗ്രാന്‍ഡ് സ്‌ളാം ടൂര്‍ണമെന്റില്‍ തന്നെ 10 തവണ ചാമ്പ്യനായെന്ന റെക്കോര്‍ഡും തന്റെ പേരില്‍ കുറിക്കപ്പെട്ടു.

തന്റെ പത്താം ഫ്രഞ്ച് ഓപ്പണ്‍ കീരീടമാണ് ഇന്നലെ റൊളാംഗ് ഗാരോസില്‍ സ്റ്റാന്‍ വാവ്‌റിങ്കയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപെ്പടുത്തി നദാല്‍ സ്വന്തമാക്കിയത്. ഇതോടെ 15 ഗ്രാന്‍സ്‌ളാം കിരീടങ്ങളാണ് നദാലിന്റെ പേരിലുള്ളത്. 18 ഗ്രാന്‍ഡ്‌സ്‌ളാമുകളുമായി റോജര്‍ ഫെഡറര്‍ മാത്രമാണ് കീരീട നേട്ടത്തില്‍ നദാലിനു മുന്നില്‍.

 

സ്പാനിഷ് ടെന്നീസ് കളിക്കാരനാണ് റാഫേല്‍ നദാല്‍ പെരേര. 3 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നദാല്‍ ഫ്രഞ്ച് ഓപ്പണില്‍ ഫൈനല്‍ പോരാട്ടത്തിനിറങ്ങുന്നത്. ഫ്രഞ്ച് ഓപ്പണ്‍ ഫെനലില്‍ തോല്‍വി അറിഞ്ഞിട്ടില്ലെന്നതാണ് നദാല്‍ ചരിത്രം. പരിക്കുകള്‍ അലട്ടിയ താരത്തിന് ഇനിയൊരു തിരിച്ചു വരവില്ലെന്ന് വിമര്‍ശകര്‍ വിധിയെഴുതി. എന്നാല്‍ അടച്ചാക്ഷേപിച്ച വിമര്‍ശകരുടെ വായടപ്പിക്കുന്ന പ്രകടനമായിരുന്നു ഈ വര്‍ഷം ആദ്യം മ
ുതല്‍ നദാലില്‍ നിന്ന് കായിക പ്രേമികള്‍ കണ്ടത്.

 

2005 ലാണ് ആദ്യമായി നദാല്‍ ഫ്രഞ്ച് ഓപ്പണ്‍ കീരീടം നേടിയത്. നദാലിന്റെ ആദ്യ ഗ്രാന്‍ഡ്‌സ്‌ളാം കിരീടമായിരുന്നു ഇത്. 19 -ാം വയസ്‌സില്‍ ആദ്യ ഗ്രാന്‍ഡ്‌സ്‌ളാം കിരീടം നേടി നദാല്‍ ടെന്നീസ് ലോകത്തില്‍ തന്റെ വരവ് അറിയിച്ചു. തുടര്‍ന്നിങ്ങോട്ട് 2006, 2007, 2008, 2010, 2011, 2012, 2013, 2014 എന്നീ വര്‍ഷങ്ങളിലും നദാലിന്റെ പോരാട്ടമായിരുന്നു.

 

1986 ല്‍ സ്‌പെയിനിലെ മനാകോറില്‍ ആയിരുന്നു ജനനം. ബിസിനസ് കാരനായ അച്ഛനും വീട്ടമ്മയായ അമ്മയ്ക്കും 1986 ലായിരുന്നു ജനനം. അമ്മാവനായിരുന്നു മൂന്നു വയസില്‍ നദാലിന്റെ കയ്യില്‍ ടെന്നീസ് ബാറ്റ് നല്‍കിയത്. ടെന്നീസിലും ഫുട്‌ബോളിലും ഒരുപോലെ കഴിവ് തെളിയിച്ച താരം പിന്നീട് ടെന്നീസ് ഉപേക്ഷിക്കുകയായിരുന്നു. ടെന്നീസ് ഉപേക്ഷിക്കാനുള്ള തീരുമാനം ശരിയാണെന്ന് തെളിയിക്കുന്നതായിരുന്നു ഇദ്ദേഹത്തിന്റെ പ്രകടനം.

 

2008 ഓഗസ്റ്റ് മുതല്‍ 2009 ജൂലൈ വരെ ലോക ഒന്നാം നമ്പര്‍ താരമായിരുന്നു. കളിമണ്‍ കോര്‍ട്ട് ടൂര്‍ണമെന്റുകളിലെ ഫൈനലുകളില്‍ 22 തവണ വിജയിച്ചപേ്പാള്‍ 1 തവണ മാത്രമാണ് തോല്‍വിയറിഞ്ഞത്. 2005 മുതല്‍ 2007 മെയ് വരെയുള്ള കാലയളവില്‍ ഇദ്ദേഹം കളിമണ്ണില്‍ നേടിയ തുടര്‍ച്ചയായ 81 വിജയങ്ങള്‍ ഒരു റെക്കോര്‍ഡാണ്. ഗ്രാന്‍ഡ്‌സ്‌ളാം കീരീടങ്ങള്‍ക്ക് പുറമെ രണ്ട് ഒളിമ്പിക്‌സ് കിരീടവും താരം സ്വന്തമാക്കിയിട്ടുണ്ട്.

 

2008 ബീജിംഗ് ഒളിമ്പിക്‌സില്‍ നൊവാക്ക് ദ്യോക്കോവിച്ചിനെ തോല്‍പ്പിച്ച് ആദ്യ സിംഗിള്‍സ് കിരീടം നേടി. 2016 ലാണ് രണ്ടാമത്തെ സ്വര്‍ണ്ണ നേട്ടം കരസ്ഥമാക്കിയത്.