കളി മുടക്കി മഴ; സഞ്ജുവും, ധവാനും, ഷായും പുറത്ത് 147-3 (23 Ov)

By Sooraj Surendran.23 07 2021

imran-azhar

 

 

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിനം മഴ മുടക്കി. മത്സരം 23 ഓവറുകൾ പിന്നിട്ട് ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 147 റൺസ് എന്ന നിലയിൽ നിൽക്കുമ്പോഴാണ് വില്ലനായി മഴ എത്തിയത്.

 

46 പന്തിൽ 5 ബൗണ്ടറിയും 1 സിക്സറുമടക്കം 46 റൺസ് നേടിയ മലയാളി താരം സഞ്ജു സാംസണാണ് ഒടുവിൽ പുറത്തായത്. അർധസെഞ്ചുറിക്ക് 4 റൺസ് അകലെയാണ് സഞ്ജുവിന്റെ മടക്കം.

 

ശ്രീശാന്തിനുശേഷം ഏകദിനത്തില്‍ കളിക്കുന്ന മലയാളിതാരം എന്ന നേട്ടവും സഞ്ജു സ്വന്തമാക്കി. ഇന്ത്യയ്ക്ക് വേണ്ടി സഞ്ജു നേരത്തേ ട്വന്റി 20 മത്സരം കളിച്ചിട്ടുണ്ട്.

 

സഞ്ജുവിന് പുറമെ 49 റൺസെടുത്ത് മികച്ച പ്രകടനം പുറത്തെടുത്ത ഓപ്പണർ പൃഥ്വി ഷായെയും 11 പന്തില്‍ 13 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശിഖര്‍ ധവാനെയുമാണ് ഇന്ത്യക്ക് നഷ്ടമായത്.

 

15 പന്തിൽ 10 റൺസുമായി മനീഷ് പാണ്ഡെയും, 17 പന്തിൽ 22 റൺസുമായി സൂര്യകുമാർ യാദവുമാണ് ക്രീസിൽ.

 

OTHER SECTIONS