പ്ളേ ഓഫ് ഉറപ്പിക്കാൻ സഞ്ജുവും സംഘവും, ജയം അനിവാര്യം; രാജസ്ഥാന് ടോസ്, ബാറ്റിംഗ്

By സൂരജ് സുരേന്ദ്രന്‍.27 09 2021

imran-azhar

 

 

ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ പ്ലേ ഓഫ് ഉറപ്പിക്കാൻ രാജസ്ഥാൻ റോയൽസ് ഇന്ന് സൺറൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. ഹൈദരാബാദിനെതിരെ ടോസ് നേടിയ രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസൺ ബാറ്റിംഗ് തിരഞ്ഞെടുത്തു.

 

വൈകിട്ട് 7.30 ന് ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് മത്സരം. അവസാന മത്സരത്തിലെ തോൽവിയുമായാണ് ഇരു ടീമുകളും ഇന്ന് പരസ്പരം കൊമ്പുകോർക്കുന്നത്.

 

ഫോം മങ്ങിയ ബാറ്റ്സ്മാന്മാരുമായാണ് രാജസ്ഥാൻ കളത്തിലിറങ്ങുന്നത്. മറുവശത്ത് ഡേവിഡ് വാര്‍ണര്‍, കെയ്ന്‍ വില്യംസണ്‍, മനീഷ് പാണ്ഡെ തുടങ്ങിയ മികച്ച താരങ്ങളെല്ലാം തുടര്‍ച്ചയായി മത്സരങ്ങളില്‍ പരാജയപ്പെടുന്നു.

 

സാധ്യതകള്‍ അവസാനിച്ച സണ്‍റൈസേഴ്‌സ് മാനം രക്ഷിക്കാനാണ് കളിക്കാനിറങ്ങുന്നത്. ഐ.പി.എല്ലില്‍ 14 തവണ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ഏഴ് തവണ വീതം രാജസ്ഥാനും ഹൈദരാബാദും വിജയിച്ചു.

 

പോയന്റ് പട്ടികയില്‍ ഒന്‍പത് മത്സരങ്ങളില്‍ നിന്ന് എട്ട് പോയന്റുമായി രാജസ്ഥാന്‍ ആറാമതാണ്. ഒരുജയം മാത്രം നേടി രണ്ട് പോയന്റുള്ള സണ്‍റൈസേഴ്‌സ് അവസാന സ്ഥാനത്തുമാണ്.

 

OTHER SECTIONS