രാജസ്ഥാന് ഒടുവിൽ ആശ്വാസ ജയം

By Sooraj Surendran.11 10 2020

imran-azhar

 

 

ദുബായ്: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് ഒടുവിൽ ആശ്വാസ ജയം. 5 വിക്കറ്റിനാണ് രാജസ്ഥാൻ ജയം കൈപ്പിടിയിലൊതുക്കിയത്. ഹൈദരാബാദ് ഉയർത്തിയ 159 റൺസ് വിജയലക്ഷ്യം 5 വിക്കറ്റും 1 ബോളും ശേഷിക്കെയാണ് രാജസ്ഥാൻ മറികടന്നത്. 26 പന്തിൽ 42 റൺസ് നേടിയ റിയാൻ പരാഗ്, 28 പന്തിൽ 45 റൺസ് നേടിയ രാഹുൽ തെവാതിയ എന്നിവരുടെ മികച്ച പ്രകടനമാണ് രാജസ്ഥാന് വിജയം സമ്മാനിച്ചത്. ബെന്‍ സ്‌റ്റോക്ക്‌സ് (5), സ്റ്റീവ് സ്മിത്ത് (5), ജോസ് ബട്ട്‌ലര്‍ (16), സഞ്ജു സാംസൺ (26), റോബിൻ ഉത്തപ്പ (18) എന്നിവർ തുടക്കത്തിൽ തന്നെ പുറത്തായത് രാജസ്ഥാന് കനത്ത തിരിച്ചടിയായിരുന്നു.

 

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 158 റൺസാണ് നേടിയത്. ക്യാപ്റ്റൻ ഡേവിഡ് വാർണറിന്റെയും, മനീഷ് പാണ്ഡേയുടെയും ഭേദപ്പെട്ട പ്രകടനമാണ് ഹൈദരാബാദിന് പൊരുതാവുന്ന സ്‌കോർ സമ്മാനിച്ചത്. വാർണർ 38 പന്തിൽ 3 ബൗണ്ടറിയും 2 സിക്സുമടക്കം 48 റൺസാണ് നേടിയത്.

 

മനീഷ് പാണ്ഡെ 44 പന്തിൽ 2 ബൗണ്ടറിയും 3 സിക്സുമടക്കം 54 റൺസും നേടി. രണ്ടാം വിക്കറ്റില്‍ ഇരുവരും 73 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 19 പന്തില്‍ നിന്ന് 16 റണ്‍സെടുത്ത ജോണി ബെയര്‍സ്‌റ്റോയെ കാർത്തിക് ത്യാഗിയാണ് പുറത്താക്കിയത്.

 

ത്യാഗിക്ക് പുറമെ ജോഫ്രാ ആർച്ചർ, ജയദേവ് ഉനദ്ഘട്ട് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

 

OTHER SECTIONS