റയൽ മാഡ്രിഡ് സ്‌ട്രൈക്കർ മാരിയാനോ ഡയസിന് കോവിഡ്

By online desk .28 07 2020

imran-azhar


മാഡ്രിഡ്:റയൽ മാഡ്രിഡ് ഫോർവേഡ് മരിയാനോ ഡയസ് കോവിഡ് -19 സ്ഥിരീകരിച്ചു. അടുത്ത ആഴ്ച മാഞ്ചസ്റ്റർ സിറ്റിക്കെതിരായ ചാമ്പ്യാൻസ് ലീഗ് മത്സരത്തിന് മുൻപാണ് താരത്തിന് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത് അതോടെ ഡയസ് മത്സരത്തിൽ പങ്കെടുക്കാൻ സാധ്യതയില്ല. തിങ്കളാഴ്ച താരങ്ങൾക്കായി റയൽ കോവിഡ് പരിശോധന നടത്തിയിരുന്നു. അതിന്റെ ഫലം ചൊവ്വാഴ്ച ലഭിച്ചപ്പോഴാണ് മാരിയാനോ ഡയസിന് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ക്ലബ് പ്രസ്താവനയിൽ വ്യക്തമാക്കി.

 

വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത് ഇദ്ദേഹം പൂർണ്ണ ആരോഗ്യ വാനാണെന്നും താരം വീട്ടിൽ ഡെൽഫ് ഐസൊലേഷനിൽ തുടരുകയാണെന്നും ക്ലബ് അറിയിച്ചു. 

OTHER SECTIONS