രഞ്ജി ട്രോഫി: കേരളത്തിന്‍റെ ക്വാര്‍ട്ടര്‍ പോരാട്ടം വൈകുന്നു

By SUBHALEKSHMI B R.07 Dec, 2017

imran-azhar

സൂറത്ത്: രഞ്ജി ട്രോഫിയില്‍ കേരളം~വിദര്‍ഭ ക്വാര്‍ട്ടര്‍ പോരാട്ടം വൈകുന്നു. ലാലാഭായ് കോണ്‍ട്രാക്ടര്‍ സ്റ്റേഡിയത്തിലെ ജലാംശം കാരണമാണ് മത്സരം വൈകുന്നത്. 9.30ന് തുടങ്ങേണ്ട
മല്‍സരം വൈകുന്നതില്‍ കാണികള്‍ നിരാശരാണ്. രഞ്ജി ട്രോഫിയുടെ 83 വര്‍ഷം നീണ്ട ചരിത്രത്തിലാദ്യമായി ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കാനൊരുങ്ങുകയാണ് കേരളം.

 

ആഞ്ഞടിക്കുമെന്നു കരുതിയ ഓഖി കരുത്തു ചോര്‍ന്ന് കെട്ടടങ്ങിയതോടെ മഴ ഭീഷണി ഒഴിഞ്ഞെന്ന ആശ്വാസത്തിലായിരുന്നു ടീമുകളും ആരാധകരും. ഇന്ന് ചെറിയ മഴയ്ക്കുള്ള സാധ്യതയേ കാലാവസ്ഥാ കേന്ദ്രങ്ങള്‍ പ്രവചിക്കുന്നുള്ളൂ. അടുത്ത ദിവസങ്ങളിലും മഴയുണ്ടാവില്ളെന്നാണു സൂചന. എന്നാല്‍, പിച്ചിലെ നനവ് കളി വൈകിപ്പിക്കുകയാണ്.

OTHER SECTIONS