എടിപി ഹാലെ ഫൈനല്‍: ഫെഡറര്‍ക്കെതിരെ ബോര്‍ണ കോറിക്കിന് അട്ടിമറി ജയം; ഫെഡറര്‍ക്ക് 1ാം സ്ഥാനം നഷ്ടം

By Shyma Mohan.24 Jun, 2018

imran-azhar


    ഹാലെ, ജര്‍മ്മനി: എടിപി ഹാലെ ഓപ്പണ്‍ ഫൈനലില്‍ ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ക്കെതിരെ അട്ടിമറി വിജയവുമായി ക്രൊയേഷ്യന്‍ താരം ബോര്‍ണ കോറിക്. മൂന്ന് സെറ്റ് നീണ്ട മത്സരത്തില്‍ അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങിയതോടെ എടിപി റാങ്കിംഗില്‍ ഒന്നാം സ്ഥാനവും തന്റെ കരിയറിലെ 99ാം കിരീടവും റോജര്‍ ഫെഡറര്‍ക്ക് നഷ്ടമായി. നിത്യവൈരി റാഫേല്‍ നദാലിന് പുറകില്‍ രണ്ടാം സ്ഥാനെത്തത്തി ഇതോടെ സ്വിസ് താരം. രണ്ട് മണിക്കൂറിലേറെ നീണ്ട മത്സരത്തില്‍ ആദ്യ സെറ്റ് ടൈബ്രേക്കറില്‍ നഷ്ടമായ ഫെഡറര്‍ രണ്ടാം സെറ്റില്‍ തിരിച്ചുവരവ് നടത്തിയെങ്കിലും മൂന്നാം സെറ്റ് 34ാം സീഡായ ബോര്‍ണ കോറിക്കിന് മുന്നില്‍ അടിയറവ് വെച്ചു. കളിമണ്‍ കോര്‍ട്ടിലെ തുടര്‍ച്ചയായ 20 ജയങ്ങള്‍ക്കൊടുവിലാണ് ഫെഡറര്‍ ക്രൊയേഷ്യന്‍ താരത്തിന് മുന്നില്‍ കീഴടങ്ങിയിരിക്കുന്നത്. സ്‌കോര്‍: 7-6(8/6), 3-6, 6-2.