സ്റ്റട്ട്ഗാര്‍ട്ട് ഓപ്പണ്‍ കിരീടം റോജര്‍ ഫെഡററിന്: റാങ്കിംഗില്‍ വീണ്ടും ഒന്നാമത്

By Shyma Mohan.17 Jun, 2018

imran-azhar


    സ്റ്റട്ട്ഗാര്‍ട്ട്: ലോക റാങ്കിംഗില്‍ കോര്‍ട്ടിലെ നിത്യ വൈരി റാഫേല്‍ നദാലിനെ പിന്തള്ളി ഒന്നാമതെത്തിയതിന് പിന്നാലെ സ്റ്റട്ട്ഗാര്‍ട്ട് ഓപ്പണ്‍ കിരീടം ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡററിന്. മിലോസ് റാവോനിക്കിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് സ്റ്റട്ട്ഗാര്‍ട്ട് ഓപ്പണ്‍ ആദ്യ കിരീടവും തന്റെ കരിയറിലെ 98ാം കിരീടവും സ്വന്തമാക്കിയത്. 78 മിനിറ്റ് നീണ്ട മത്സരത്തില്‍ അനായാസമായിരുന്നു ഫെഡററുടെ വിജയം. ഗ്രാസ് കോര്‍ട്ടിലെ തോല്‍വിയറിയാതെയുള്ള 12 മാസത്തെ കരിയറില്‍ 16ാം വിജയമാണ് ഫെഡറര്‍ സ്വന്തമാക്കിയത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് പുതിയ റാങ്കിംഗ് പട്ടിക അനുസരിച്ച് റാഫേല്‍ നദാലിനെ പിന്തള്ളി ഫെഡറര്‍ ഒന്നാമതെത്തിയത്.