അജയ്യനായി ഫെഡറര്‍

By sruthy sajeev .17 Jul, 2017

imran-azhar


കളിക്കത്തില്‍ നിന്ന് വിരമിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ല. അടുത്ത വിംബിള്‍ഡണിലും കളിക്കാന്‍ കഴിയുമെന്നു തന്നെയാണ് കരുതുന്നത് ........സ്വിസ് ഇതിഹാസം റോജര്‍ ഫെഡററുടെ വാക്കുകളാണിത്. കഴിഞ്ഞ ദിവസം ടെന്നീസ് കോര്‍ട്ടില്‍ മാരിന്‍ സിലിച്ചിനെതിരെ തികച്ചും ഏകപക്ഷീയമായ മല്‍സരത്തിലൂടെ ഫെഡറര്‍ സ്വന്തമാക്കിയത് 19 -ാം ഗ്രാന്‍ഡ്‌സ്‌ളാം എന്ന റെക്കോര്‍ഡ് മാത്രമല്ല തന്റെ എട്ടാമത്തെ വിംബിള്‍ഡണ്‍ കിരീടം കൂടെയാണ്.

 


ഇതോടെ ഏറ്റവും കൂടുതല്‍ പുരുഷ വിംബിള്‍ഡന്‍ നേടുന്ന താരമെന്ന റെക്കോര്‍ഡും ഫെഡറര്‍ തന്റെ പേരില്‍ എഴുതി ചേര്‍ത്തു. വിമ്പിള്‍ഡനിലെ എട്ടാം കിരീടം സ്വന്തമാക്കിയ ഫെഡറര്‍ ഈ നേട്ടത്തില്‍ പീറ്റ് സാംപ്രാസ്, വില്യം റെന്‍ഷാ എന്നിവരെ മറികടന്നു. വനിതാ സിംഗിള്‍സില്‍ ഒന്‍പതു കിരീടങ്ങള്‍ നേടിയ മാര്‍ട്ടിന നവരത്തിലോവ മാത്രമാണ് ഇനി ഫെഡറര്‍ക്കു മുന്നിലുള്ളത്.

 

ഓപ്പണ്‍ യുഗത്തില്‍ വിമ്പിള്‍ഡന്‍ കിരീടം ചൂടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോര്‍ഡും മുപ്പത്തഞ്ചുകാരനായ ഫെഡറര്‍ സ്വന്തമാക്കി. ഒറ്റ സെറ്റ് പോലും നഷ്ടപെ്പടുത്താതെ കിരീടത്തിലെത്തിയ ഫെഡറര്‍ 1976 ല്‍ ബ്യോണ്‍ ബോര്‍ഗിനു ശേഷം ഇങ്ങനെ കിരീടം ചൂടുന്ന താരവുമായി. നിലവില്‍ ലോക അഞ്ചാം നമ്പര്‍ താരമായ
ഫെഡററുടെ 19ാം ഗ്രാന്‍സ്‌ളാം കിരീടമാണിത്.

 

17ാം കിരീടം നേടി അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം കഴിഞ്ഞ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കിരീടം ചൂടിയാണ് ഫെഡറര്‍ ലോക ടെന്നിസിന്റെ മുന്‍നിരയിലേക്ക് വീണ്ടും തിരിച്ചെത്തിയത്. വിമ്പിള്‍ഡന്‍ 11ാം ഫൈനല്‍ കളിക്കുന്ന ഫെഡറര്‍ക്കു മുന്നില്‍ കണക്കുകളിലെന്ന പോലെ കളിയിലും സിലിച്ച് നിഷ്പ്രഭനായിപേ്പായി. തുടക്കത്തില്‍ ചെറുത്തുനിന്നെങ്കിലും അഞ്ചാം ഗെയിമില്‍ ഫെഡറര്‍ ബ്രേക്ക് ചെയ്തതോടെ സിലിച്ച് കളി കൈവിട്ടു തുടങ്ങി. 1911 നു ശേഷം ആദ്യമായി മല്‍സരം പൂര്‍ത്തിയാകാതെ ഫൈനല്‍ തീരുമാനമാകുമോ എന്ന്
ഉദ്വേഗപെ്പട്ട് നില്‍ക്കെ ഫെഡററുടെയും കാണികളുടെയും പ്രോല്‍സാഹനത്തില്‍ ക്രൊയേഷ്യന്‍ താരം മടങ്ങിയെത്തി.

 

രണ്ടാം സെറ്റ് കൈവിട്ടതിനു പിന്നാലെ അര മണിക്കൂര്‍ വൈദ്യസഹായവും തേടിയതോടെ മല്‍സരം ഫെഡറര്‍ക്ക് ചടങ്ങു തീര്‍ക്കല്‍ മാത്രമായി. മൂന്നാം സെറ്റില്‍ ആദ്യ മാച്ച് പോയ
ിന്റ് ഫെഡറര്‍ നഷ്ടമാക്കിയെങ്കിലും പിന്നീട് എട്ടാം എയ്‌സില്‍ കളി തീര്‍ത്തു. തന്റെ 35-ാം വയസില്‍ നേടിയ ഈ കിരീട നേട്ടം ഏറ്റവും പ്രായമുള്ള പുരുഷ സിംഗിള്‍സ് നേടുന്ന താരമെന്ന ബഹുമതിയും ഇനി ഫെഡററിനു സ്വന്തം. ഫെഡററുടെ 11 -ാമത്തെ വിംബിള്‍ഡണ്‍ ഫൈനലായിരുന്നു ഇന്നലത്തേത്.

 

ഗ്രാന്‍ഡ്‌സ്‌ളാമുകളിലെ 29 -ാമത്തെയും വിംബിള്‍ഡണിലെ 102 -ാം മത്സരവും.
2004 ഫെബ്രുവരി 2 മുതല്‍ 2008 ഓഗസ്റ്റ് 17 വരെ 237 ആഴ്ചകള്‍ തുടര്‍ച്ചയായി ലോകത്തെ ഒന്നാം നമ്പര്‍ ടെന്നീസ് താരം എന്ന നേട്ടം ഫെഡറര്‍ കൈവരിച്ചിരുന്നു. പല പ്രമുഖ ടെന്നീസ് നിരൂപകരും, പഴയ തലമുറയിലെ ടെന്നീസ് പ്രതിഭകളും, മറ്റും ടെന്നീസ് ലോകത്തെ ഏറ്റവും പ്രതിഭാധനയായ കളിക്കാരനായി ഫെഡററെ വിലയിരുത്തിയിട്ടുണ്ട്എ.ടി.പി. റാങ്കിംഗ് പ്രകാരം നിലവിലെ രണ്ടാം നമ്പര്‍ താരമാണ് ഫെഡറര്‍.

 


4 ആസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം, 6 വിംബിള്‍ഡണ്‍ കിരീടം, 5 യു.എസ്. ഓപ്പണ്‍ കിരീടം, 1 ഫ്രെഞ്ച് ഓപ്പണ്‍ കിരീടം എന്നിങ്ങനെ 16 ഗ്രാന്‍സ്‌ളാം സിംഗിള്‍സ് കിരീടങ്ങളും, 4 ടെന്നീസ് മാസ്റ്റര്‍ കപ്പ് കിരീടങ്ങളും, 14 എ.ടി.പി മാസ്റ്റര്‍ സിരീസ് കിരീടങ്ങളും ഫെഡറര്‍ ഇതുവരെ നേടിയിട്ടുണ്ട്. 2009-ലെ വിംബിള്‍ഡണ്‍ കിരീടം നേടിയാണ് ഫെഡറര്‍, ഏറ്റവുമധികം ഗ്രാന്‍സ്‌ളാം കിരീടങ്ങള്‍ നേടുന്ന കളിക്കാരനായത്. പതിനാലു ഗ്രാന്‍സ്‌ളാം കിരീടങ്ങള്‍ നേട
ിയിട്ടുള്ള പീറ്റ് സാമ്പ്രാസ് ആണ് ഇതിനു തൊട്ടു താഴെയുള്ളത്.

 

OTHER SECTIONS