കോഹ്‌ലിയുടെ സന്ദേശത്തിന് മറുപടിയുമായി ടെന്നീസ് ഇതിഹാസം: ഇന്ത്യയിലേക്ക് ഉടന്‍

By Shyma Mohan.29 09 2022

imran-azhar

 

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയുടെ വൈകാരിക സന്ദേശത്തിന് മറുപടിയുമായി സാക്ഷാല്‍ ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍. നന്ദി വിരാട് കോഹ്‌ലി. ഇന്ത്യയിലേക്ക് ഉടന്‍ തന്നെ എത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് റോജര്‍ ഫെഡറര്‍ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

 

മറ്റൊരു അത്‌ലറ്റിനും ഇത്രയധികം പിന്തുണയും ഐക്യവും കണ്ടിട്ടില്ലെന്ന് പറഞ്ഞ് ഫെഡററെ അഭിനന്ദിച്ചുള്ള വൈകാരികമായ ഒരു വീഡിയോയാണ് കോഹ്‌ലി പങ്കിട്ടത്.

 

നിങ്ങള്‍ക്ക് എല്ലായ്‌പ്പോഴും ഒരു പ്രത്യേക കഴിവുണ്ടായിരുന്നു. നിങ്ങള്‍ കളിക്കുന്നത് കണ്ടപ്പോള്‍ അത് വളരെ വ്യക്തമായിരുന്നു. നിങ്ങള്‍ കോര്‍ട്ടില്‍ കൊണ്ടുവന്ന പ്രഭാവലയം സമാനതകളില്ലാത്തതാണ്. എന്നെ സംബന്ധിച്ചിടത്തോളം, നിങ്ങള്‍ എല്ലായ്‌പ്പോഴും എക്കാലത്തെയും മികച്ച താരമായിരിക്കും. നിങ്ങളുടെ ജീവിതത്തിന്റെ അടുത്ത ഘട്ടത്തില്‍ കോര്‍ട്ടില്‍ ചെയ്തതുപോലെ രസകരവും ആസ്വാദ്യകരവുമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങള്‍ക്കും കുടുംബത്തിനും എല്ലാ ആശംസകളും നേരുന്നു. ടേക്ക് കെയര്‍ എന്നായിരുന്നു മുന്‍ ഇന്ത്യന്‍ നായകന്‍ വീഡിയോ സന്ദേശത്തില്‍ പറഞ്ഞത്.

OTHER SECTIONS