നയനവിസ്മയം തീര്‍ത്ത ഫെഡാല്‍ പോരാട്ടത്തിന് വിരാമം

By Shyma Mohan.15 09 2022

imran-azhar

 


ന്യൂഡല്‍ഹി: ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡററുടെ വിരമിക്കലോടെ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകര്‍ക്ക് നഷ്ടമാകുന്നത് ഫെഡാല്‍ പോരാട്ടം.

 

രണ്ടുപതിറ്റാണ്ടുകളായി ആരാധകരെ വിസ്മയിപ്പിച്ച ഫെഡാല്‍ എന്ന് വിശേഷിപ്പിക്കുന്ന സ്പാനിഷ് ഇതിഹാസം റാഫേല്‍ നദാലുമായുള്ള ഫെഡററുടെ ഐതിഹാസിക മത്സരത്തിന് വിരാമമിട്ടിരിക്കുകയാണ് ഫെഡററുടെ വിരമിക്കല്‍ പ്രഖ്യാപനത്തോടെ. ബോക്‌സിംഗില്‍ ജോ ഫ്രേസിയര്‍ - മുഹമ്മദാലി പോരാട്ടം പോലെ, അത്‌ലറ്റിക്‌സില്‍ ഉസൈന്‍ ബോള്‍ട്ട് - ടൈസണ്‍ഗേ പോലെ അവിസ്മരണീയ കാഴ്ചകള്‍ നമുക്ക് സമ്മാനിച്ചതായിരുന്നു ഫെഡറര്‍ - നദാല്‍ പോരാട്ടം.

 

പുരുഷ ടെന്നീസ് ചരിത്രത്തില്‍ തുടര്‍ച്ചയായി ആറു വര്‍ഷം എടിപി റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തും രണ്ടാം സ്ഥാനത്തും ഫിനിഷ് ചെയ്ത താരങ്ങള്‍ ഫെഡററും നദാലും മാത്രമാണ്. രണ്ട് ഇതിഹാസങ്ങളും കോര്‍ട്ടില്‍ 40 തവണയാണ് പരസ്പരം ഏറ്റുമുട്ടിയിട്ടുള്ളത്. ഇരുപതെണ്ണം ഹാര്‍ഡ് കോര്‍ട്ടിലും 16 എണ്ണം കളിമണ്‍ കോര്‍ട്ടിലും നാലെണ്ണം ഗ്രാസ് കോര്‍ട്ടിലുമാണ് ഇരുവരും തീപാറുന്ന പോരാട്ടങ്ങള്‍ പുറത്തെടുത്തിട്ടുള്ളത്. എന്നാല്‍ ഇതിഹാസങ്ങള്‍ തമ്മില്‍ യുഎസ് ഓപ്പണില്‍ കൊമ്പുകോര്‍ത്തിട്ടില്ലെന്നത് ശ്രദ്ധേയമാണ്.

 

OTHER SECTIONS