ബൊപ്പണ്ണ- ടിമിയ ബാബോസ് സഖ്യം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍

By sruthy sajeev .27 Jan, 2018

imran-azhar


പെര്‍ത്ത്: ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ- ടിമിയ ബാബോസ്(ഹംഗറി) സഖ്യം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സില്‍ ഫൈനലില്‍ കടന്നു. സ്പാനിഷ്-ബ്രസീല്‍
ജോഡിയായ മാര്‍ട്ടിനസ് സാഞ്ചെസ്-മാഴ്‌സല്‍ ഡെമോളിനര്‍ സഖ്യത്തെ പരാജയപെ്പടുത്തിയാണ് ബൊപ്പണ്ണ സഖ്യം കലാശപേ്പാരാട്ടത്തിനു യോഗ്യത നേടിയത്. സ്‌കോര്‍:
7-5, 5-7, 10-6. മത്സരം ഒരു മണിക്കൂറും 25 മിനിറ്റും നീണ്ടു. കാനഡയുടെ ഗബ്രിയേല ദബ്രോസ്‌കി-ക്രൊയേഷ്യയുടെ മാറ്റ് പാവിക് സഖ്യത്തെയാണ് ഫൈനലില്‍ ബൊപ്പണ്ണ
സഖ്യം നേടിടേണ്ടത്. ഇതില്‍ ദബ്രോസ്‌കിക്കൊപ്പം ചേര്‍ന്നാണ് ബൊപ്പണ്ണ ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടിയതെന്ന സവിശേഷതയുമുണ്ട്. അമേരിക്കയുടെ അബിഗെയില്‍
സ്പിയേഴ്‌സ്-കൊളംബിയയുടെ യുവാന്‍ സെബാസ്റ്റ്യന്‍ സഖ്യത്തെ 6-4, 7-6ന് പരാജയപെ്പടുത്തിയാണ്് ബൊപ്പണ്ണ-ബാബോസ് സഖ്യം അവസാന നാലില്‍ ഇടം പിടിച്ചത്.

 

OTHER SECTIONS