ദേശീയ കായിക പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു ; രോഹിത് ശർമ്മക്ക് ഖേൽ രത്ന

By online desk .21 08 2020

imran-azhar

 

ന്യൂഡൽഹി: ദേശീയ കായിക പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു.കായികമേഖലയിലെ പരമോന്നത ബഹുമതിയായ ഖേൽ രത്ന പുരസ്‌ക്കാരത്തിന് ക്രിക്കറ്റ് താരം രോഹിത് ശർമ്മ ഉൾപ്പെടെ അഞ്ചുപേർ പുരസ്കാരത്തിനർഹരായി. ക്രിക്കറ്റ് താരം രോഹിത് ശര്‍മ്മ, പാര അത്ലറ്റ് മാരിയപ്പന്‍ തങ്കവേലു, ടേബിള്‍ ടെന്നീസ് താരം മാണിക ബത്ര, ഗുസ്തി താരം വിനേഷ് ഫോഗട്ട് എന്നിവരാണ് ഖേല്‍രത്ന പുരസ്കാരത്തിന് അര്‍ഹരായ മറ്റ് താരങ്ങള്‍.

 

അതേസമയം ദ്രോണാചാര്യ അവാർഡിന് അർഹരായത് എട്ടുപേരാണ്. ധര്‍മേന്ദ്ര തിവാരി (അമ്പെയ്ത്ത്), പുരുഷോത്തം റായി (അത്ലറ്റിക്സ്), ശിവ് സിങ് (ബോക്സിങ്) രമേശ് പത്താനിയ (ഹോക്കി) കൃഷ്ണ കുമാര്‍ ഹൂഡ (കബഡി), വിജയ് ബാലചന്ദ്ര മൂനീശ്വര്‍ (പാരാ പവര്‍ലിഫ്റ്റിങ്), നരേഷ് കുമാര്‍ (ടെന്നീസ്), പ്രകാശ് ദാഹിയ( ഗുസ്തി) എന്നിവരാണ് ധ്രോണാചാര്യ അവാര്‍ഡ് ജേതാക്കള്‍. കൂടാതെ മലയാളി താരം ഫിലിപ്പ് ഉള്‍പ്പടെ അഞ്ചുപേർ ധ്യാൻ ചന്ദ് പുരസ്‌ക്കാരത്തിനും അർഹരായി.

OTHER SECTIONS