രോഹിതിന് ഡബിള്‍ സെഞ്ചുറി, ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍

By sruthy sajeev .13 Dec, 2017

imran-azhar


മൊഹാലി. ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിൽ  ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്ക്ക് ഡബിള്‍ സെഞ്ചുറി. 15 ബോളില്‍ നിന്നാണ് രോഹിത് തന്റെ കരിയറിലെ
മൂന്നാമത്തെ ഇരട്ട സെഞ്ചുറി നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. നാല് വിക്കറ്റ് നഷ്ടത്തില്‍ 392 എന്ന കൂറ്റന്‍ സ്‌കോറാണ് ഇന്ത്യ ശ്രീലങ്കയ്ക്ക് മുന്നില്‍ ഉയര്‍ത്തിയിരിക്കുന്നത്.
ആദ്യ ഏകദിനത്തില്‍ ഏറ്റ കനത്ത പ്രഹരത്തിന് മറുപടി നല്‍കിയിരിക്കുകയാണ് ഇന്ത്യ. ഇന്ത്യന്‍ ബാറ്റ്‌സ്മാരെ കണക്കിന് പ്രഹരിച്ച ശ്രീലങ്കന്‍ ബോളര്‍മാര്‍ക്കുള്ള മറുപട
ിയാണ് ഇന്തയന്‍ സ്‌കോര്‍. ശിഖര്‍ ധവാന്റെയും തന്റെ കരിയറിലെ രണ്ടാം ഏകദിനം മാത്രം കളിക്കുന്ന ശ്രേയസ് അയ്യരുടെയും അര്‍ദ്ധ സെഞ്ചുറി മികവിലാണ് ഇന്ത്യ രണ്ടാം
ഏകദിനത്തില്‍ 300 റണ്‍സ കഴിഞ്ഞത്. 116 പന്തുകള്‍ നേരിട്ട രോഹിത് ഒന്‍പതു ബൗണ്ടറിയും ഒരു സിക്‌സും സഹിതമാണ് സെഞ്ചുറിയിലേക്കെത്തിയത്. ക്യാപ്റ്റനെന്ന ന
ിലയില്‍ രോഹിതിന്റെ ആദ്യ സെഞ്ചുറിയാണിത്. 153 റണ്‍സ് നേടിയ രോഹിതും 83 റണ്‍സ് നേടിയ ശ്രേയസ് അയ്യരുമാണ് ക്രീസില്‍. 45 ഓവറില്‍ 320 റണ്‍സ് എന്ന നിലയ
ിലാണ് ഇന്ത്യ ഇപ്പോള്‍. നേരത്തെ ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ലങ്ക 1-0ന് മുന്നിലാണ്. പരമ്പരയ
ില്‍ നിലനില്‍ക്കാന്‍ ഇന്ത്യയ്ക്ക് ഇന്ന് ജയം അനിവാര്യമാണ്.

 

OTHER SECTIONS