ബ്രസീല്‍ സൂപ്പര്‍ താരം റൊണാള്‍ഡോ ഐസിയുവില്‍

By Shyma Mohan.13 Aug, 2018

imran-azhar


    ഇബീസ: ബ്രസീലിന്റെ എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളായ റൊണാള്‍ഡോ ഐസിയുവില്‍. സ്പാനിഷ് ദ്വീപായ ഇബീസയില്‍ സ്വന്തമായി വീടുള്ള റൊണാള്‍ഡോ അവധി ആഘോഷിക്കാനെത്തിയപ്പോഴായിരുന്നു അസുഖബാധിതനായത്. ന്യൂമോണിയ ബാധയെ തുടര്‍ന്ന് ഇബീസയിലുള്ള ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയിലാണ് താരം ഇപ്പോള്‍. റൊണാള്‍ഡോ സുഖം പ്രാപിച്ചുവരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. 1994, 2002 ലോകകപ്പുകള്‍ ബ്രസീല്‍ സ്വന്തമാക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച ഇതിഹാസ താരമാണ് റൊണാള്‍ഡോ. രണ്ടുതവണ ബാലണ്‍ ഡി ഓറും 2002 ലോകകപ്പില്‍ ഗോള്‍ഡന്‍ ബൂട്ടും റൊണാള്‍ഡോയെ തേടിയെത്തിയിട്ടുണ്ട്. 2002 മുതല്‍ 2007 വരെ റയല്‍ മാഡ്രിഡിന്റെ സുവര്‍ണ്ണ താരമായിരുന്നു റൊണാള്‍ഡോ.

OTHER SECTIONS