ഫൈനലില്‍ റാഫേല്‍ നദാല്‍ - ഡൊമിനിക് തീം പോരാട്ടം: നദാലിന്റെ 11ാം ഫ്രഞ്ച് ഓപ്പണ്‍ ഫൈനല്‍

By Shyma Mohan.09 Jun, 2018

imran-azhar


    പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ സെമിയില്‍ ഇറ്റലിയുടെ മാര്‍കോ സെച്ചിനാറ്റോടെ കീഴ്‌പ്പെടുത്തി ഡൊമിനിക് തീം ഫൈനലില്‍. ജോക്കോവിച്ചിനെ അട്ടിമറിച്ച് സെമിയില്‍ കടന്ന സെച്ചിനാറ്റോയെ മൂന്ന് സെറ്റുകള്‍ നീണ്ട മത്സരത്തിലാണ് ഡൊമിനിക് തീം പരാജയപ്പെടുത്തിയത്. സ്‌കോര്‍: 7-5, 7-6(12-10), 6-1. 2016ലും 2017ലും തുടര്‍ച്ചയായി തീം സെമിയില്‍ പ്രവേശിച്ചിരുന്നെങ്കിലും ജോക്കോവിച്ചിന്റെയും നദാലിന്റെയും മുന്നില്‍ കീഴടങ്ങുകയായിരുന്നു. പ്രധാന ടൂര്‍ണ്ണമെന്റില്‍ ഫൈനലില്‍ പ്രവേശിക്കുന്ന ആദ്യ ഓസ്ട്രിയന്‍ താരമാണ് ഏഴാം സീഡായ തീം.
    രണ്ടാം സെമിയില്‍ കളിമണ്‍ കോര്‍ട്ട് ചാമ്പ്യനായ റാഫേല്‍ നദാല്‍ അര്‍ജന്റീനയുടെ ജുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പെട്രോയെ തറപറ്റിക്കുന്ന പ്രകടനവുമായി ഫൈനലില്‍ പ്രവേശിച്ചു. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു നദാലിന്റെ ജയം. മൂന്ന് സെറ്റുകള്‍ നീണ്ടുനിന്ന മത്സരത്തില്‍ 6-4, 6-1, 6-2 സ്‌കോറുകള്‍ക്കാണ് നദാല്‍ വിജയിച്ചത്. 16 തവണ ഗ്രാന്റ്സ്ലാം കിരീട ജേതാവായ നദാലിന്റെ 11ാം ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിനും 24ാമത് ഗ്ലാന്റ്സ്ലാം ഫൈനലിനുമാണ് ഞായറാഴ്ച സാക്ഷ്യം വഹിക്കുന്നത്.

OTHER SECTIONS