ദക്ഷിണാഫ്രിക്ക ജയത്തിലേക്ക്; വേണ്ടത് വെറും 44 റണ്‍സ്!

By RK.14 01 2022

imran-azhar


കേപ്ടൗണ്‍: ഇന്ത്യയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക വിജയത്തിലേക്ക്. നാലാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. ജയത്തിലേക്ക് വെറും 41 റണ്‍സ് മാത്രം.

 

22 റണ്‍സുമായി റാസ്സി വാന്‍ഡെര്‍ ദസ്സനും 12 റണ്‍സുമായി ടെംബ ബവുമയുമാണ് ക്രീസില്‍.

 

അര്‍ധ സെഞ്ചുറി നേടിയ കീഗന്‍ പീറ്റേഴ്‌സനാണ് നാലാം ദിനം ഇന്ത്യന്‍ പ്രതീക്ഷ തകര്‍ത്തത്. 113 പന്തില്‍ നിന്ന് 82 റണ്‍സെടുത്ത പീറ്റേഴ്‌സനെ ഷാര്‍ദുല്‍ താക്കൂര്‍ മടക്കുകയായിരുന്നു.

 

 

OTHER SECTIONS